‘ഒരു ചിത്രമെടുത്തോട്ടെ എന്ന യുവതിയുടെ ചോദ്യത്തിന് ‘വള’ ഊരി നൽകി സഹയാത്രിക; സംഭവം മെട്രോ യാത്രയ്ക്കിടെ

ബെംഗുളൂരു: നഗരത്തിലെ മെട്രോ യാത്രയ്ക്കിടെ യുവതിക്കുണ്ടായ അനുഭവം റിതു ജൂൺ എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ട് യുവതി.

മെട്രോയിൽ യാത്ര ചെയ്യവെ തന്റെ സമീപമിരുന്ന ഒരു പെൺകുട്ടി അണിഞ്ഞിരുന്ന സ്വർണനിറമുള്ള വള യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. വളയുടെ ഡിസൈൻ അവർക്ക് ഇഷ്ടപ്പെട്ടപ്പോൾ അതുപോലെയൊന്ന് നിർമിക്കാനായി അതിന്റെ ചിത്രം പകർത്തട്ടെ എന്ന് ചോദിച്ചപ്പോൾ യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വളയൂരി പെൺകുട്ടി യുവതിക്ക് നൽകി.

  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്

അത് സ്വർണമാണെന്ന് തെറ്റിദ്ധരിച്ച യുവതി, പെൺകുട്ടിയുടെ ഊഷ്മളവും അപ്രതീക്ഷിതമായ പ്രവൃത്തിയിൽ ഞെട്ടിപ്പോയി. അത് സ്വർണമല്ലെന്ന് പെൺകുട്ടി യുവതിയോട് പറഞ്ഞു. എല്ലാ മെട്രോ യാത്രകളും മോശമല്ല എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ആ നിമിഷം തന്നെ എത്രത്തോളം അത്ഭുതപ്പെടുത്തിയെന്നും പെൺകുട്ടിയുടെ ലാളിത്യവും സത്യസന്ധതയും ഊഷ്മളതയും തന്റെ ഹൃദയത്തെ എങ്ങനെ സ്പർശിച്ചു എന്നും യുവതി എക്‌സിൽ കുറിച്ചു.

കുറിപ്പ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയതോടെ ഒട്ടേറെപ്പേരാണ് കമന്റുകളുമായെത്തിയത്. ഒരുപാടുപേർ പെൺകുട്ടിയുടെ പ്രവൃത്തിയെ പ്രശംസിച്ചു. ‘ഈ പോസ്റ്റ് മുഖത്ത് ഒരു പുഞ്ചിരി വിരിയിച്ചുവെന്നും ആ പെൺകുട്ടി വളരെ ദയയുള്ള വ്യക്തിയാണെന്നുമെല്ലാം കമന്റുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ട് സ്ഫോടനാത്മക വീഡിയോകൾ കൂടി പുറത്ത്! ബ്ലാക്ക്‌മെയിലിംഗിന് പിന്നിൽ കോൺഗ്രസ് നേതാവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
[masterslider id="10"]

Related posts

Click Here to Follow Us