അടുത്തയാഴ്ച വിവാഹം കഴിക്കാനിരുന്ന യുവാവിനെ സഹോദരനും മക്കളും ചേർന്ന് കൊലപ്പെടുത്തി

ബെംഗളൂരു : സ്വത്തിന്റെ പേരിൽ സഹോദരനും സഹോദരന്റെ മക്കളും ചേർന്ന് സഹോദരനെ ക്രൂരമായി കൊലപ്പെടുത്തി. മണ്ഡ്യ താലൂക്കിലെ മായപ്പനഹള്ളിയിലാണ് സംഭവം നടന്നത്.

യോഗേഷ് (35) ആണ് കൊല്ലപ്പെട്ടത്. യോഗേഷിന്റെ സഹോദരൻ ലിംഗരാജ്, സഹോദരന്റെ മക്കളായ ഭരത്, ദർശൻ എന്നിവർ ചേർന്നാണ് കൊല നടത്തിയത്.

ബുധനാഴ്ചയാണ് യോഗേഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്ന് രാവിലെ വീട്ടിലെ തൊഴുത്തിൽ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സ്വത്തിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നു.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

ഇന്ന് സംഘർഷം അക്രമാസക്തമാവുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തതായാണ് വിവരം. കൊലപാതകത്തിന് ശേഷം മൂന്ന് പ്രതികളും ഒളിവിൽ പോയി. കെരഗോഡു പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts