ബെംഗളൂരു : സ്വത്തിന്റെ പേരിൽ സഹോദരനും സഹോദരന്റെ മക്കളും ചേർന്ന് സഹോദരനെ ക്രൂരമായി കൊലപ്പെടുത്തി. മണ്ഡ്യ താലൂക്കിലെ മായപ്പനഹള്ളിയിലാണ് സംഭവം നടന്നത്. യോഗേഷ് (35) ആണ് കൊല്ലപ്പെട്ടത്. യോഗേഷിന്റെ സഹോദരൻ ലിംഗരാജ്, സഹോദരന്റെ മക്കളായ ഭരത്, ദർശൻ എന്നിവർ ചേർന്നാണ് കൊല നടത്തിയത്. ബുധനാഴ്ചയാണ് യോഗേഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്ന് രാവിലെ വീട്ടിലെ തൊഴുത്തിൽ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സ്വത്തിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നു. ഇന്ന് സംഘർഷം അക്രമാസക്തമാവുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തതായാണ് വിവരം. കൊലപാതകത്തിന് ശേഷം മൂന്ന് പ്രതികളും…
Read MoreDay: 17 January 2026
ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പങ്കെടുത്ത പരിപാടിയിൽ തീപിടുത്തം
ബെംഗളൂരു: ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പങ്കെടുത്ത പരിപാടിയിൽ തീപിടുത്തം. ഭാഗ്യവശാൽ ആളപായമൊന്നും സംഭവിച്ചില്ല. ചിക്കപേട്ടിലെ സംക്രാന്തി വിളവെടുപ്പ് ഉത്സവ പരിപാടിക്കിടെയാണ് തീപിടുത്തമുണ്ടായത്. പരമ്പരാഗതമായി ഉത്സവ സമയത്ത് തീ കത്തിച്ചിരുന്നു. കൂടാതെ, പടക്കം പൊട്ടിക്കുമ്പോൾ ഉണ്ടായ തീ സ്പാർക്ക് ഫ്ലെക്സിൽ തട്ടിയാണ് തീ പടർന്നതിന്നാൻ റിപ്പോർട്ടുകൾ. നാട്ടുകാർ ഉടൻ തന്നെ തീ അണച്ചതായി വൃത്തങ്ങൾ അറിയിച്ചു. സ്വാഗതത്തിനായി നാട്ടുകാർ നിർമ്മിച്ച താൽക്കാലിക കമാനവും ബാനർ കത്തുകയും ചെയ്തു. ചിക്കപ്പേട്ടയിലെ കാശി വിശ്വനാഥ ക്ഷേത്രം പ്രത്യേകം അലങ്കരിച്ചിരുന്നു, അവിടെയാണ് പരിപാടി സംഘടിപ്പിച്ചത്. സംക്രാന്തി ആഘോഷങ്ങളോടൊപ്പം കാശി…
Read Moreകുടജാദ്രിയിലേക്ക് ട്രക്കിങ് പാത വഴി നിരോധിച്ചു ഇനി ജീപ്പ് സർവീസ് മാത്രം; സംസ്ഥാനത്തെ ജനപ്രിയ ട്രക്കിങ്ങുകൾക്ക് നിരോധനം; മലയാളികളടക്കം ഉള്ള യാത്രക്കാർ ദുരിതത്തിൽ
ബെംഗളൂരു : ബന്ദിപ്പുർ, നാഗർഹോളെ ടൂറിസം സഫാരികൾക്ക് പിന്നാലെ, കർണാടകയിൽ ജനപ്രിയ ട്രക്കിങ് പാതകളിൽ പലതും അടച്ചത് മലയാളികളടക്കമുള്ള സഞ്ചാരികൾക്ക് ഏറെ തിരിച്ചടിയായി. ആളുകൾ ഏറെയെത്തുന്ന മൂകാംബിക-കുടജാദ്രി, കുദ്രേമുഖ്, നേത്രാവതി, സോമേശ്വരം എന്നീ പാതകൾ വേനൽക്കാലമടുക്കുന്നതോടെ അടച്ചത് വിനോദസഞ്ചാരികൾക്ക് ഏറെ നിരാശയുണ്ടാക്കുന്നതാണ്. ഗംഗാടിക്കൽ കൊടുമുടി, കുറിഞ്ഞാല കൊടുമുടി, വലികുഞ്ജ, നരസിംഹ പർവതം, മുളന്തൂർ എന്നിവയുൾപ്പെടെ ഒട്ടേെറ ജനപ്രിയ ട്രക്കിങ് കേന്ദ്രങ്ങളിലും പ്രവേശനം അനിശ്ചിതകാലത്തേക്ക് നിരോധിച്ചിരിക്കുകയാണ്. മൂകാംബിക ക്ഷേത്രദർശനത്തിനെത്തുവന്നർക്ക് കുടജാദ്രിയിലേക്ക് ഇനി ജീപ്പ് സർവീസ് മാത്രമായിരിക്കും അനുവദിക്കുക. ക്ഷേത്രത്തിലെത്തുന്ന മലയാളികളിൽ ഒട്ടേെറ പേർ ട്രക്കിങ് പാത…
Read Moreകോണ്ടം വാങ്ങലിൽ ട്രെൻഡ് ; നഗരത്തിൽ ഏറ്റവും കൂടുതൽ കോണ്ടം ഓൺലൈൻ ഓർഡറുകൾ ലഭിക്കുന്നത് കോറമംഗലയിൽ;
ബെംഗളൂരു: ഫാർമസിസ്റ്റുകളുടെയും ക്വിക്ക് ഡെലിവറി ആപ്പുകളുടെയും അഭിപ്രായത്തിൽ നഗരത്തിൽ തണുപ്പുകാലത്ത് കോണ്ടം, ലൂബ്രിക്കന്റുകൾ എന്നിവയുടെ വിൽപ്പന വർദ്ധിക്കുന്നു. മൺസൂൺ സീസണിന്റെ അവസാനമായ സെപ്റ്റംബറിൽ ലൈംഗിക ആരോഗ്യ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ, ഓൺലൈനായും കടകളിലൂടെയും ഏറ്റവും കൂടുതൽ കോണ്ടം ഓർഡറുകൾ ലഭിക്കുന്നത് കോറമംഗലയിലാണ്, ഈ പ്രവണതയ്ക്ക് കാരണം അവിടുത്തെ യുവജനസംഖ്യ കൂടുതലാണ് എന്നതാണ്. ജനപ്രിയ രുചികൾ BDCDA യുടെ കണക്കനുസരിച്ച്, ഏറ്റവും പ്രചാരമുള്ള കോണ്ടം ഫ്ലേവറുകൾ ചോക്ലേറ്റ്, സ്ട്രോബെറി, ഓറഞ്ച് എന്നിവയാണ്. ഇന്ത്യയിലെ ഏറ്റവും…
Read Moreപട്ടത്തിന്റ നൂലിൽതട്ടി അപകടം; ദമ്പതിമാർക്കും മകൾക്കും ദാരുണാന്ത്യം
സൂറത്ത്: ഗുജറാത്തിൽ പട്ടത്തിന്റെ നൂലിൽ തട്ടിയതുമൂലം നിയന്ത്രണംവിട്ട ഇരുചക്ര വാഹനത്തിൽനിന്നു തെറിച്ച് 70 അടി ഉയരമുള്ള മേൽപ്പാലത്തിൽനിന്ന് താഴേക്കുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. സൂറത്ത് ജില്ലയിലെ ചന്ദ്രശേഖർ ആസാദ് മേൽപ്പാലത്തിൽ വ്യാഴാഴ്ചയാണ് സംഭവം. റഹാൻ എന്ന യുവാവും ഭാര്യ റഹാനയും ഏഴുവയസുകാരിയായ മകൾ ഐഷയുമാണ് മരിച്ചത്. റഹാനും ഐഷയും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പാലത്തിനുതാഴെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് മാരകമായി പരിക്കേറ്റ റഹാനയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യക്കും മകൾക്കുമൊപ്പം നഗരം ചുറ്റാൻ ഇറങ്ങിയതായിരുന്നു റഹാൻ. മേൽപ്പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന്…
Read Moreപണിയെടുത്തു ജീവിക്കുന്ന ഒരു പാവം സ്വാമി; ആത്മീയത ജോലിക്ക് ശേഷം മാത്രം അതാണ് നാഗസൈരന്ധ്രിയുടെ ബാവു സ്വാമി
ആളുകളെ പറ്റിച്ചു ജീവിക്കുന്നില്ല, നാഗസൈരന്ധ്രിക്കൊപ്പം വൈറലായ ‘ബാവു സ്വാമി’ ഇവിടുണ്ട് – പാലക്കാട് നഗരസഭയില്‍ സ്വീപ്പര്‍ ജീവനക്കാരനാണ് അദ്ദേഹം. ജോലിക്ക് ശേഷം മാത്രമാണ് ആത്മീയത. നാഗസൈരന്ധ്രിക്കൊപ്പം വൈറലായ വ്യക്തിയാണ് ‘ബാവു സ്വാമി’. നാഗസൈരന്ധ്രിക്കൊപ്പം ഒരു പരുപാടിയിൽ എത്തിയതിനു പിന്നാലെയാണ് ബാവു സ്വാമി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ പരിഹാസവും വിമർശനവും ബാവു സ്വാമി ഏറ്റു വാങ്ങിയിരുന്നു. ആളുകളെ പറ്റിച്ചു ജീവിക്കാതെ പണി എടുത്തു ജീവിക്കു എന്നായിരുന്നു ഇരുവർക്കും ഉയർന്ന വിമർശനം. ഇപ്പോഴിതാ ബാവു സ്വാമിയെ വിമർശിച്ചവർ തന്നെ ബാവു സ്വാമിയെ…
Read Moreകര്‍ഷകന് ജാതി അധിക്ഷേപം; ബിജെപി എംഎല്‍എക്ക് എതിരെ കേസ്
ബെംഗളുരു: ദലിത് കര്‍ഷകനെ തടഞ്ഞുനിര്‍ത്തി ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഹരിഹറിലെ ബിജെപി എംഎല്‍എ ബി.പി. ഹരീഷിനെതിരെ ദാവനഗെരെ പൊലീസ് കേസെടുത്തു. പട്ടികവിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമം തടയുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 12ന് കൃഷിയാവശ്യത്തിനു ദാവനഗെരെ കാടാജിയിലെ തടാകത്തില്‍ നിന്ന് ട്രാക്ടറില്‍ ചെളിനീക്കുകയായിരുന്ന കാന്ത രാജിനെ കാറിലെത്തിയ എംഎല്‍എ തടയുകയായിരുന്നു. ഇതു ചോദ്യം ചെയ്തതോടെ തര്‍ക്കമായി. കാറിനുള്ളില്‍ എംഎല്‍എയുടെ മകനും പിഎയുമുണ്ടായിരുന്നു. അനധികൃതമായി ചെളിവാരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധിക്കാനാണ് താനെത്തിയതെന്ന് എംഎല്‍എ പറഞ്ഞു. തുടര്‍ന്ന് പ്രശ്‌നം പറഞ്ഞവസാനിപ്പിച്ചെങ്കിലും തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി…
Read Moreബൈക്ക് ഓടിച്ച് പോകുകയായിരുന്ന യുവതിയോട് അശ്ലീല ആംഗ്യം കാണിച്ചു; തടഞ്ഞ് നിർത്തി യുവാവിന്റെ കരണകുറ്റി അടിച്ച് തിരിച്ച് യുവതി
അശ്ലീല ആംഗ്യം കാണിച്ചയാളെ നടുറോഡില്‍ കൈകാര്യം ചെയ്ത് വനിതാ ബൈക്ക് റൈഡര്‍. ഇ–റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയാണ് തടഞ്ഞു നിര്‍ത്തി യുവതി ചോദ്യം ചെയ്തത്. ഉത്തരാഖണ്ഡിലൂടെ യുവതി തന്റെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് തൊട്ടടുത്തെത്തിയ ഇ-റിക്ഷയിലിരുന്ന യുവാവ് മോശമായി പെരുമാറിയത്. ഉടൻ തന്നെ ബൈക്ക് നിർത്തി യുവതി ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് അശ്ലീല ആംഗ്യം കാണിച്ച യുവാവിന്റെ കരണത്തടിക്കുകായിരുന്നു. പിന്നാലെ ഇയാള്‍ മാപ്പു പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബൈക്കിലെ ക്യാമറയിൽ ഇയാൾ അശ്ലീല ആംഗ്യം കാണിക്കുന്നത് വ്യക്തമായി പതിഞ്ഞിരുന്നു. റിക്ഷയിൽ…
Read Moreയൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ വയോധികൻ ആസിഡ് ഒഴിച്ചു; പെൺകുട്ടിക്ക് ഗുരുതര പരുക്ക്
പുൽപ്പള്ളി: സ്കൂൾ വിദ്യാർഥിക്കു നേരെ വയനാട് പുൽപ്പള്ളിയിൽ ആസിഡ് ആക്രമണം. പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മി (14 ) യാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. വേലിയമ്പം ദേവി വിലാസം ഹൈസ്കൂൾ വിദ്യാർഥിയാണ് മഹാലക്ഷ്മി. ആസിഡ് ആക്രമണത്തിൽ മുഖത്ത് സാരമായി പൊള്ളലേറ്റ പതിനാലു വയസ്സുകാരിയായ കുട്ടിയുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടായതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദ്യാർഥിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ…
Read Moreപൊങ്കല്‍ റിലീസ് പൊലിഞ്ഞു; ജനനായകന് നഷ്ടം 50 കോടി
ചെന്നൈ: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ റിലീസ് മാറ്റിയതോടെ വിജയിന്റെ സിനിമ ജനനായകന് ഒറ്റ ദിവസമുണ്ടായത് 50 കോടിയുടെ നഷ്ടം. 500 കോടിയിലേറെ രൂപ ചെലവിട്ടു നിര്‍മിച്ച ചിത്രം 9ന് ഇന്ത്യയിലും വിദേ ശത്തുമായി 5000 തിയറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു നീക്കം
Read More