കര്‍ഷകന് ജാതി അധിക്ഷേപം; ബിജെപി എംഎല്‍എക്ക് എതിരെ കേസ്

ബെംഗളുരു: ദലിത് കര്‍ഷകനെ തടഞ്ഞുനിര്‍ത്തി ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഹരിഹറിലെ ബിജെപി എംഎല്‍എ ബി.പി. ഹരീഷിനെതിരെ ദാവനഗെരെ പൊലീസ് കേസെടുത്തു.

പട്ടികവിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമം തടയുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 12ന് കൃഷിയാവശ്യത്തിനു ദാവനഗെരെ കാടാജിയിലെ തടാകത്തില്‍ നിന്ന് ട്രാക്ടറില്‍ ചെളിനീക്കുകയായിരുന്ന കാന്ത രാജിനെ കാറിലെത്തിയ എംഎല്‍എ തടയുകയായിരുന്നു.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

ഇതു ചോദ്യം ചെയ്തതോടെ തര്‍ക്കമായി. കാറിനുള്ളില്‍ എംഎല്‍എയുടെ മകനും പിഎയുമുണ്ടായിരുന്നു. അനധികൃതമായി ചെളിവാരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധിക്കാനാണ് താനെത്തിയതെന്ന് എംഎല്‍എ പറഞ്ഞു.

തുടര്‍ന്ന് പ്രശ്‌നം പറഞ്ഞവസാനിപ്പിച്ചെങ്കിലും തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി പിന്നീട് കാന്തരാജ് പൊലീസിനെ സമീപിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts