പണിയെടുത്തു ജീവിക്കുന്ന ഒരു പാവം സ്വാമി; ആത്മീയത ജോലിക്ക് ശേഷം മാത്രം അതാണ് നാഗസൈരന്ധ്രിയുടെ ബാവു സ്വാമി

ആളുകളെ പറ്റിച്ചു ജീവിക്കുന്നില്ല, നാഗസൈരന്ധ്രിക്കൊപ്പം വൈറലായ ‘ബാവു സ്വാമി’ ഇവിടുണ്ട് – പാലക്കാട് നഗരസഭയില്‍ സ്വീപ്പര്‍ ജീവനക്കാരനാണ് അദ്ദേഹം. ജോലിക്ക് ശേഷം മാത്രമാണ് ആത്മീയത. നാഗസൈരന്ധ്രിക്കൊപ്പം വൈറലായ വ്യക്തിയാണ് ‘ബാവു സ്വാമി’. നാഗസൈരന്ധ്രിക്കൊപ്പം ഒരു പരുപാടിയിൽ എത്തിയതിനു പിന്നാലെയാണ് ബാവു സ്വാമി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ പരിഹാസവും വിമർശനവും ബാവു സ്വാമി ഏറ്റു വാങ്ങിയിരുന്നു. ആളുകളെ പറ്റിച്ചു ജീവിക്കാതെ പണി എടുത്തു ജീവിക്കു എന്നായിരുന്നു ഇരുവർക്കും ഉയർന്ന വിമർശനം. ഇപ്പോഴിതാ ബാവു സ്വാമിയെ വിമർശിച്ചവർ തന്നെ ബാവു സ്വാമിയെ പുകഴ്ത്തുകയാണ്. ബാവു സ്വാമിയുടെ പുതിയ വിശേഷം അറിഞ്ഞതിന് പിന്നലെയാണ് ബാവു സ്വാമിയെ സോഷ്യൽ മീഡിയ പ്രശംസിക്കുന്നത്.
ജോലി എടുത്ത് ജീവിക്കുന്ന വ്യക്തിയാണ് ബാവു സ്വാമി എന്ന് അറിഞ്ഞതിന് പിന്നാലെയാണ് ബാവു സ്വാമിയെ സോഷ്യൽ മീഡിയ പ്രശംസിക്കുന്നത്.

  കര്‍ണാടക അതിര്‍ത്തി അടച്ചു

പാലക്കാട് നഗരസഭയില്‍ സ്വീപ്പര്‍ ജീവനക്കാരനായി ജോലി ചെയ്യുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘ബാവു സ്വാമി’.
ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് ബാവു സ്വാമിയെ പ്രശംസിച്ചു സോഷ്യൽ മീഡിയയിൽ എത്തുന്നത്.
ഇത്‌ കാണും വരെ അയാൾ ഒരു കോമഡി പീസ് മാത്രം ആരുന്നു ;ഇപ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നുവെന്ന് ചിലർ പറയുന്നു
മതം വിറ്റ് ജീവിക്കുന്ന എല്ലാ മതങ്ങളിലെയും കൊള്ളക്കാർ പണിയെടുത്ത് ജീവിക്കുന്ന ഇദ്ദേഹത്തെ ഒക്കെ കണ്ടുപഠിക്കുമോ?-എന്ന് മറ്റ് ചിലർ ചോദിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts