തിരുവനന്തപുരം അംബാരി ഉത്സവ്‌ സർവീസ് റദ്ധാക്കി; പകരം ഐരാവത് സർവീസ്

ബെംഗളൂരു: തിരുവനന്തപുരത്തേക്കുള്ള കർണാടക ആർ.ടി.സി.യുടെ എ.സി മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് അംബാരി ഉത്സവ്‌ സർവീസ് റദ്ധാക്കി. പകരം എ.സി മൾട്ടി ആക്സിൽ സെമി സ്ലീപ്പർ (ഐരാവത് ക്ലബ് ക്ലാസ്) സർവീസ് ഏർപ്പെടുത്തി.

ഉത്സവ സീസണുകളിൽ തിരക്കനുസരിച്ച് അംബാരി സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള അംബാരി സർവീസുകൾ തുടരും. തമിഴ് നാടിന്റെ അനുമതി ലഭിച്ചാൽ ബെംഗളൂരുവിൽ നിന്ന് ഡിണ്ടിഗൽ, മധുര, നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിക്കുമെന്നും കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts