പട്ടത്തിന്റ നൂലിൽതട്ടി അപകടം; ദമ്പതിമാർക്കും മകൾക്കും ദാരുണാന്ത്യം

സൂറത്ത്: ഗുജറാത്തിൽ പട്ടത്തിന്റെ നൂലിൽ തട്ടിയതുമൂലം നിയന്ത്രണംവിട്ട ഇരുചക്ര വാഹനത്തിൽനിന്നു തെറിച്ച് 70 അടി ഉയരമുള്ള മേൽപ്പാലത്തിൽനിന്ന് താഴേക്കുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. സൂറത്ത് ജില്ലയിലെ ചന്ദ്രശേഖർ ആസാദ് മേൽപ്പാലത്തിൽ വ്യാഴാഴ്ചയാണ് സംഭവം.

റഹാൻ എന്ന യുവാവും ഭാര്യ റഹാനയും ഏഴുവയസുകാരിയായ മകൾ ഐഷയുമാണ് മരിച്ചത്. റഹാനും ഐഷയും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പാലത്തിനുതാഴെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് മാരകമായി പരിക്കേറ്റ റഹാനയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

ഭാര്യക്കും മകൾക്കുമൊപ്പം നഗരം ചുറ്റാൻ ഇറങ്ങിയതായിരുന്നു റഹാൻ. മേൽപ്പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് പട്ടത്തിന്റെ നൂൽ റഹാനെ ചുറ്റി. റഹാന ഇത് ശ്രദ്ധയിൽ പെടുത്തിയതോടെ ഒരു കൈ കൊണ്ട് നൂൽ മാറ്റാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

സ്‌കൂട്ടർ പാലത്തിന്റെ ഭിത്തിയിൽ ഇടിച്ചുണ്ടായ ആഘാതത്തിൽ മൂന്നുപേരും 70 അടി താഴ്ചയിലേക്ക് പതിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts