ബൈക്ക് ഓടിച്ച് പോകുകയായിരുന്ന യുവതിയോട് അശ്ലീല ആംഗ്യം കാണിച്ചു; തടഞ്ഞ് നിർത്തി യുവാവിന്റെ കരണകുറ്റി അടിച്ച് തിരിച്ച് യുവതി

അശ്ലീല ആംഗ്യം കാണിച്ചയാളെ നടുറോഡില്‍ കൈകാര്യം ചെയ്ത് വനിതാ ബൈക്ക് റൈഡര്‍. ഇ–റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയാണ് തടഞ്ഞു നിര്‍ത്തി യുവതി ചോദ്യം ചെയ്തത്.

ഉത്തരാഖണ്ഡിലൂടെ യുവതി തന്റെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് തൊട്ടടുത്തെത്തിയ ഇ-റിക്ഷയിലിരുന്ന യുവാവ് മോശമായി പെരുമാറിയത്. ഉടൻ തന്നെ ബൈക്ക് നിർത്തി യുവതി ഇയാളെ ചോദ്യം ചെയ്തു.

തുടർന്ന് അശ്ലീല ആംഗ്യം കാണിച്ച യുവാവിന്റെ കരണത്തടിക്കുകായിരുന്നു. പിന്നാലെ ഇയാള്‍ മാപ്പു പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

ബൈക്കിലെ ക്യാമറയിൽ ഇയാൾ അശ്ലീല ആംഗ്യം കാണിക്കുന്നത് വ്യക്തമായി പതിഞ്ഞിരുന്നു. റിക്ഷയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച യുവാവിനെ യുവതി തടഞ്ഞുനിർത്തി.

താൻ പൊലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും ചെയ്ത തെറ്റിന് മറുപടി പറയണമെന്നും യുവതി പറയുന്നതും വിഡിയോയിൽ കാണാം.

മാപ്പ് പറയാൻ തയാറാകാതെ വന്നതോടെ യുവതി ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. ആളുകൾ ചുറ്റും കൂടിയതോടെ ‘അബദ്ധം പറ്റിയതാണ്’ എന്ന ന്യായീകരണവുമായി യുവാവ് രംഗത്തെത്തിയെങ്കിലും,

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

‘മോശമായി പെരുമാറുന്നത് എങ്ങനെയാണ് അബദ്ധമാവുക?’ എന്നായിരുന്നു യുവതിയുടെ മറുചോദ്യം. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ യുവതിയെ അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്
[masterslider id="10"]

Related posts