കുടജാദ്രിയിലേക്ക് ട്രക്കിങ് പാത വഴി നിരോധിച്ചു ഇനി ജീപ്പ് സർവീസ് മാത്രം; സംസ്ഥാനത്തെ ജനപ്രിയ ട്രക്കിങ്ങുകൾക്ക് നിരോധനം; മലയാളികളടക്കം ഉള്ള യാത്രക്കാർ ദുരിതത്തിൽ

ബെംഗളൂരു : ബന്ദിപ്പുർ, നാഗർഹോളെ ടൂറിസം സഫാരികൾക്ക് പിന്നാലെ, കർണാടകയിൽ ജനപ്രിയ ട്രക്കിങ് പാതകളിൽ പലതും അടച്ചത് മലയാളികളടക്കമുള്ള സഞ്ചാരികൾക്ക് ഏറെ തിരിച്ചടിയായി.

ആളുകൾ ഏറെയെത്തുന്ന മൂകാംബിക-കുടജാദ്രി, കുദ്രേമുഖ്, നേത്രാവതി, സോമേശ്വരം എന്നീ പാതകൾ വേനൽക്കാലമടുക്കുന്നതോടെ അടച്ചത് വിനോദസഞ്ചാരികൾക്ക് ഏറെ നിരാശയുണ്ടാക്കുന്നതാണ്.

ഗംഗാടിക്കൽ കൊടുമുടി, കുറിഞ്ഞാല കൊടുമുടി, വലികുഞ്ജ, നരസിംഹ പർവതം, മുളന്തൂർ എന്നിവയുൾപ്പെടെ ഒട്ടേെറ ജനപ്രിയ ട്രക്കിങ് കേന്ദ്രങ്ങളിലും പ്രവേശനം അനിശ്ചിതകാലത്തേക്ക് നിരോധിച്ചിരിക്കുകയാണ്.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

മൂകാംബിക ക്ഷേത്രദർശനത്തിനെത്തുവന്നർക്ക് കുടജാദ്രിയിലേക്ക് ഇനി ജീപ്പ് സർവീസ് മാത്രമായിരിക്കും അനുവദിക്കുക. ക്ഷേത്രത്തിലെത്തുന്ന മലയാളികളിൽ ഒട്ടേെറ പേർ ട്രക്കിങ് പാത വഴി കുടജാദ്രിയിലേക്ക് പോകാറുണ്ട്.

കടുവ സെൻസസ്, മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കൽ, കാട്ടുതീ തടയൽ എന്നിവയാണ് പാതകൾ അടയ്ക്കാൻ കാരണമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. മനുഷ്യ-മൃഗ സംഘർഷം കൂടിയതോടെയാണ് ബന്ദിപ്പുർ, നാഗർഹോളെ ടൂറിസം സഫാരി അനിശ്ചിതകാലത്തേക്ക് നിരോധിച്ചത്.

ക്രിസ്മസ് അവധിക്കാലത്തും സഫാരി നിരോധനം നീണ്ടതിനാൽ മലയാളികളടക്കമുള്ള സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ട്രക്കിങ്ങും നിരോധിച്ചത്. ആരണ്യ വിഹാർ പോർട്ടൽ വഴിയാണ് വനംവകുപ്പ് സംസ്ഥാനത്തെ 12 ജില്ലകളിലായി 37 സ്ഥലങ്ങളിൽ ട്രക്കിങ്ങിനായി അവസരമൊരുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
[masterslider id="10"]

Related posts