മകന്റെ മരണത്തിന് കാരണം മരുമകൾ; പരാതിയുമായി അമ്മ 

ബെംഗളൂരു: ഭാര്യ പീഡിപ്പിക്കുന്നു എന്നാരോപിച്ച്‌ ആത്മഹത്യ ചെയ്ത കര്‍ണാടക സ്വദേശി പീറ്റര്‍ ഗൊല്ലപള്ളിയുടെ അമ്മ മരുമകള്‍ക്കെതിരിരെ രംഗത്ത്.

മരുമകള്‍ തന്‍റെ മകനെ വഞ്ചിക്കുകയായിരുന്നെന്നും ബഹുമാനിച്ചിരുന്നില്ലെന്നും റബേക്കാമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഇരുവരും ഒരുമിച്ച്‌ ഗോവയിലേക്ക് യാത്ര പോയപ്പോള്‍ അവള്‍ യാത്ര മുടക്കി പാതിവഴിക്ക് തിരിച്ചു വന്നു, അവള്‍ക്ക് വിവാഹേതര ബന്ധമുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് റബേക്കാമ്മ പ്രധാനമായും ആരോപിക്കുന്നത്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

അധ്യാപികയായിരുന്ന മരുമകള്‍ വീട്ടിലെത്താന്‍ രാത്രി വൈകുമെന്നും സ്വന്തം അഛനമ്മമാരോടൊപ്പം താമസിക്കാന്‍ വാശിപിടിക്കുമെന്നും, അവള്‍ ഇടയ്ക്കിടെ കണ്ടുമുട്ടുന്ന ആളെ കുറിച്ച്‌ മകന്‍ ചോദ്യം ചെയ്താൽ അത് നിഷേധിക്കുകയും തന്‍റെ വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ അവകാശം ഇല്ലെന്ന നിലപാടെടുക്കുകയും ചെയ്യുമെന്നും റബേക്കാമ്മ പറഞ്ഞു.

അടിക്കടിയുള്ള തർക്കങ്ങള്‍ കാരണം പീറ്ററിന്‍റെ ഭാര്യ വീട്ടില്‍ നിന്ന് മാറി താമസിക്കുകയും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെന്നും പോലീസ് പറഞ്ഞു.

ഹുബ്ബള്ളിയില്‍ തിങ്കളാഴ്ചയാണ് പീറ്റർ തൂങ്ങിമരിച്ചത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

വിവാഹമോചന ഹർജി കോടതിയില്‍ വാദം കേള്‍ക്കാൻ നിശ്ചയിച്ച ദിവസം തന്നെ അയാള്‍ ആത്മഹത്യയ്ക്ക് തിരഞ്ഞെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
[masterslider id="10"]

Related posts