മൊബൈൽ ഫോൺ വിലക്കി;പിതാവിനെ കഴുത്തറുത്ത് കൊന്ന് പ്രായപൂർത്തിയാകാത്ത മകൻ;സംസ്ഥാനത്ത് സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത് രണ്ടാം തവണ.

ബെംഗളൂരു : മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയ അച്ഛനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി.

ചിത്രദുർഗ ഹൊലാൽക്കരെ ആർ ഡി കാവലിൽ ഇന്നലെ പുലർച്ചെയാണു ദാരുണ സംഭവം നടന്നത്.

ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ ജയപ്പയെ (48) ആണ് പ്രായപൂർത്തിയാകാത്ത മകൻ കൊലപ്പെടുത്തിയത്.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

ഫോൺ കയ്യിൽ നിന്ന് തട്ടിപ്പറിച്ചതാണ് പ്രകോപനത്തിന് കാരണം എന്ന് പോലീസ് പറഞ്ഞു.

ജയപ്പയുടെ ഭാര്യ സംഭവസമയത്ത് ബന്ധു വീട്ടിൽ ആയിരുന്നു. സമാന സംഭവം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് ഇത് രണ്ടാമത്തെ തവണയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts