അവർ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യട്ടെ !

ബെംഗളൂരു : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്ന് ബിനീഷ് കോടിയരി.

മരുതംകുഴിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിനെ കുറിച്ചായിരുന്നു ബിനീഷിന്റെ പ്രതികരണം.

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു പ്രതികരണം.

മാദ്ധ്യമ പ്രവർത്തകരുടെ മറ്റ് ചോദ്യങ്ങൾക്ക് ബിനീഷ് കോടിയേരി മറുപടി നൽകിയില്ല.

അതേസമയം എൻഫോഴ്‌സ്‌മെന്റിനെതിരെ ബിനീഷിന്റെ കുടുംബം നൽകിയ പരാതിയിൽ കേരളാ പോലീസ് വിശദീകരണം തേടി.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

ഇ മെയിൽ അയച്ചാണ് എൻഫോഴ്‌സ്‌മെന്റിനോട് കേരളാ പോലീസ് വിശദീകരണം ചോദിച്ചത്. റെയ്ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയത്.

ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഇ ഡി ഉദ്യോഗസ്ഥർ വീട്ടിൽ തടഞ്ഞുവെച്ചു എന്നാരോപിച്ചാണ് കുടുംബം പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts