സ്വാമി നിത്യാനന്ദക്ക് എതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മുൻ ശിഷ്യയായ കനേഡിയൻ സ്വദേശിനി;ചുരുളഴിയുന്നത് ബിഡദി ആശ്രമത്തിൽ അരങ്ങേറുന്ന കൊടും ക്രൂരതയുടെ കഥകൾ.

ബെംഗളൂരു : സ്വാമി നിത്യാനന്ദയും സഹായിയും മുന്‍ നടിയുമായ രഞ്ജിതയും വീണ്ടും വിവാദത്തില്‍. ഇവര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന്റെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് നിത്യാനന്ദയുടെ മുന്‍ ശിഷ്യ കൂടിയായ കനേഡിയന്‍ സ്വദേശി സാറാ സ്‌റ്റെഫാനി ലാന്‍ഡറിയാണ്.
നിത്യാനന്ദ ആശ്രമത്തില്‍ കൊച്ചു കൂട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും ഇതിന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് മുന്‍പ് നിത്യാനന്ദയ്‌ക്കൊപ്പം വിവാദങ്ങളില്‍ നിറഞ്ഞ നടി രഞ്ജിതയാണെന്നും സാറ ആരോപിക്കുന്നു.
ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് ആരോപണം ഉന്നയിച്ച് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

ഏഴ് വര്‍ഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്‌റ്റെഫാനി. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തില്‍ ഇവരുടെ പേര്.
പതിമൂന്ന് വയസുള്ള ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും സ്‌റ്റെഫാനി പറയുന്നു. ഇതിനെല്ലാ മുന്‍കൈയെടുത്തത് രഞ്ജിതയായിരുന്നു. രഹസ്യ പരിശീലനങ്ങള്‍ എന്ന പേരിലാണ് കുട്ടികളെ പീഡിപ്പിക്കുന്നത്.
കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് കുട്ടികളെ പീഡനത്തിന് സമ്മതിപ്പിക്കുന്നത്.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

ഇക്കാര്യങ്ങളെല്ലാം രഞ്ജിതയോട് പറഞ്ഞിരന്നെങ്കിലും അവര്‍ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും വീഡിയോയില്‍ പറയുന്നു. എല്ലാം തിരിച്ചറിഞ്ഞ ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും സാറാ വിഡിയോയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts