ഇനി ബിജെപിക്കൊപ്പം എന്ന് പ്രഖ്യാപിച്ച് ജെഡിഎസ്

ബെംഗളൂരു: ചർച്ചകൾക്കൊടുവിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്.

സംസ്ഥാനത്തെ ബിജെപിയുമായി ചേർന്ന് പ്രതിപക്ഷവുമായി പ്രവർത്തിക്കുമെന്ന് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.

സംസ്ഥാനത്ത് കിംഗ് മേക്കറായി അധികാരത്തിലെത്താമെന്ന പ്രതീക്ഷയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജെഡിഎസിനു കൈവശമുള്ള സീറ്റുകൾ പോലും നഷ്ടമായിരുന്നു. 

224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയപ്പോൾ, ബിജെപിക്ക് 66, ജെഡിഎസിനു 19 എന്നിങ്ങനെയാണു ജയിക്കാനായത്.

കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ മികച്ച ഭൂരിപക്ഷം ലഭിച്ചതോടെ ജെഡിഎസിന്റെ സാധ്യത മങ്ങി.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസും സംസ്ഥാന താൽപര്യം മുൻനിർത്തി സഭയുടെ അകത്തും പുറത്തും ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളിലും പ്രതിനിധികളെ ഉൾപ്പെടുത്തി 10 അംഗ സമിതിയെ നിയോഗിക്കാൻ പാർട്ടി തലവനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ നിർദ്ദേശിച്ചു.

ഭരണത്തിന്റെ ദോഷങ്ങൾ കണ്ടെത്തുകയാണ് ഈ സമിതിയുടെ ചുമതല.”– കുമാരസ്വാമി വ്യക്തമാക്കി.

സംസ്ഥാന സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിനിനിയും സമയമുണ്ടല്ലോ എന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. ”ലോകഭാ തിരഞ്ഞെടുപ്പിന് ഇനി 11 മാസമുണ്ട്. 

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

പൊതുതിരഞ്ഞെടുപ്പ് വരുമ്പോൾ എന്തു സംഭവിക്കുമെന്ന് നോക്കാം. പാർട്ടിയെ പുനസംഘടിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

പാർട്ടിയെ സംബന്ധിച്ച് എന്തു തീരുമാനവും എടുക്കാൻ ദേവഗൗഡ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്”– കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts