വനമേഖലയിൽ 34 കുരങ്ങുകളുടെ ജഡങ്ങൾ; വിഷം നൽകി ബോധം കെടുത്തി തലക്കടിച്ച് കൊന്നു 

ബെംഗളൂരു: ചിക്കമംഗളൂരുവിലെ എൻ ആർ പുര താലൂക്കിലെ ബാലെഹോന്നൂരിനടുത്ത് ചിക്ക അഗ്രഹാരയ്‌ക്ക് സമീപമുള്ള വനമേഖലയിലെ റോഡരികില്‍ വെള്ളിയാഴ്ച 34 ഓളം കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

കുരങ്ങുകളുടെ ജഡം കണ്ട നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും സ്ഥലത്തെത്തി സാമ്പിളുകള്‍ പരിശോധനയ്‌ക്കായി ശേഖരിച്ചു.

14 ആണ്‍ കുരങ്ങുകളുടെയും 16 പെണ്‍ കുരങ്ങുകളുടെയും 4 കുട്ടിക്കുരങ്ങുകളുടെയും ജഡങ്ങളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

ഇവക്ക് വിഷബാധയേറ്റതാണെന്നാണ് സംശയിക്കുന്നത്.

മൃഗസംരക്ഷണ വകുപ്പ് ചത്ത കുരങ്ങുകളുടെ പോസ്റ്റ്‌മോർട്ടം നടത്തി കൂടുതല്‍ പരിശോധനയ്‌ക്കായി സാമ്പിളുകള്‍ ശേഖരിച്ചു.

നാല് കുഞ്ഞുങ്ങളുള്‍പ്പെടെ 34 കുരങ്ങുകളാണുണ്ടായിരുന്നതെന്ന് വനം വകുപ്പ് പറയുന്നു.

എല്ലാ കുരങ്ങുകളുടെയും തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു മൂർച്ചയേറിയ വസ്തു ഉപയോഗിച്ച്‌ അവയെ ഇടിച്ചു കൊന്നു എന്ന് സംശയിക്കുന്നു.

പോസ്റ്റ്‌മോർട്ടത്തില്‍, വയറിലും കുടലിലും വാഴപ്പഴം കണ്ടെത്തിയതിനാല്‍, വാഴപ്പഴത്തില്‍ ഒളിപ്പിച്ച്‌ വിഷം നല്‍കിയതായി സംശയിക്കുന്നു.

കുരങ്ങുകളെ കൊന്ന കുറ്റവാളികളെ കണ്ടെത്താൻ പോലീസും വനംവകുപ്പ് അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

കാപ്പി, വാഴ തുടങ്ങിയ വിളകള്‍ സംരക്ഷിക്കാൻ മലയോരവാസികള്‍ കുരങ്ങുപിടുത്തക്കാരെ ഏർപ്പാട് ചെയ്യുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts