ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരു:കർണാടക മലയാളി കോൺഗ്രസ് സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ
മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ആദരണീയ നേതാവും ആയ ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

ആദർശത്തിന്റെ മുഖമുദ്രയായിരുന്ന ഉമ്മൻചാണ്ടി സാറിന്റെ നിര്യാണം ജനാധിപത്യ കേരളത്തോടൊപ്പം മറുനാടൻ മലയാളികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു.

കർണാടക പ്രദേശ് കോൺഗ്രസ്സ് നേതാക്കളായ കെ സി അശോക്, ശ്രീനിവാസപ്പ , കെ എം സി ഭാരവാഹികളായ സജു ജോൺ , ജിബി കെ ആർ നായർ, വർഗീസ് ജോസഫ്, ശിവൻകുട്ടി,ഷാജുമാത്യു ,രാധാകൃഷ്ണൻ, ജസ്റ്റിൻ ജെയിംസ് , റിജോ , ഷേർളി തോമസ് , സിന്ധു പ്രശാന്ത് , സുമ, ഭാസ്കരൻ എന്നിവർ ഉമ്മൻ‌ചാണ്ടി സാറിനെ അനുസ്മരിച്ചു സംസാരിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts