കേരളത്തിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസ് അടിച്ചു തകർത്തു;സംഭവം നടന്നത് ഇലക്ട്രോണിക് സിറ്റിക്ക് സമീപം.

ബെംഗളൂരു : നഗരത്തിൽ നിന്നും കേരളത്തിലെ കണിയാപുരത്തേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ ബസിന് നേരെ യുവാക്കളുടെ അക്രമണം.

ചില്ലുകളും വൈപ്പറുകളും ഹെഡ് ലൈറ്റുകളും അക്രമികൾ തല്ലിത്തകർത്തു. രാത്രി 8.20 ഓടെ ഇലക്ടോണിക് സിറ്റി മേൽപ്പാലം കഴിഞ്ഞതിന് ശേഷമാണ് അക്രമണം ഉണ്ടായത്.

സൈഡ് നൽകിയില്ല എന്നാരോപിച്ചാണ് ബൈക്കിൽ എത്തിയ യുവാക്കൾ ആക്രമണം അഴിച്ചു വിട്ടത്.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

രാത്രി 7 മണിക്ക് മൈസൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് യാത്രയാരംഭിച്ച ബസിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും അപകടത്തിൽ പരിക്കില്ല.

KL 15 A,2397 എന്ന നമ്പറുള്ള കണിയാപുരം ഡിപ്പോയിലെ ബസാണ് അക്രമിക്കപ്പെട്ടത്.

ജീവനക്കാർ പാരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts