രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് നാളെ തുടക്കമാകും. പ്രധാന വേദിയായ ടാഗോര്‍ തിയറ്ററടക്കം പതിനാല് തിയറ്ററുകളിലാണ് പ്രദര്‍ശനം.

എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. എട്ട് ദിവസമാണ് മേള നടക്കുന്നത്.

പതിനായിരം പ്രതിനിധികള്‍ മേളയുടെ ഭാഗമാകും. യുദ്ധവും അതിജീവനവും പ്രമേയമാക്കിയ സെര്‍ബിയന്‍ ചിത്രങ്ങളാണ് മേളയുടെ മുഖ്യ ആകര്‍ഷണം. ആഫ്രിക്കയില്‍ നിന്നും ബെല്‍ജിയത്തിലേക്കെത്തുന്ന അഭയാര്‍ത്ഥികളായ പെണ്‍കുട്ടിയുടെയും സഹോദരന്റെയും കഥ പറയുന്ന ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. 2022-ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഹംഗറിയന്‍ സംവിധായകന്‍ ബേലാ താറിനാണ്. മേളയില്‍ മികച്ച സിനിമകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരും. നാളെ വൈകീട്ട് നിശാഗാന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

മേളയില്‍ വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലെ യുക്രെയ്ന്‍ ചിത്രം ‘ക്ലൊണ്ടൈക്കും’ വിയറ്റ്‌നാം ചിത്രം ‘മെമ്മറിലാന്‍ഡും’ ഉള്‍പ്പെടെ 17 രാജ്യങ്ങളിലെ വനിതാ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സെര്‍ബിയയിലെ വര്‍ത്തമാനകാല രാഷ്‌ട്രീയവും ജീവിതാവസ്ഥകളും പങ്കുവെക്കുന്ന ആറ് നവതരംഗ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts