രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് നാളെ തുടക്കമാകും. പ്രധാന വേദിയായ ടാഗോര്‍ തിയറ്ററടക്കം പതിനാല് തിയറ്ററുകളിലാണ് പ്രദര്‍ശനം. എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. എട്ട് ദിവസമാണ് മേള നടക്കുന്നത്. പതിനായിരം പ്രതിനിധികള്‍ മേളയുടെ ഭാഗമാകും. യുദ്ധവും അതിജീവനവും പ്രമേയമാക്കിയ സെര്‍ബിയന്‍ ചിത്രങ്ങളാണ് മേളയുടെ മുഖ്യ ആകര്‍ഷണം. ആഫ്രിക്കയില്‍ നിന്നും ബെല്‍ജിയത്തിലേക്കെത്തുന്ന അഭയാര്‍ത്ഥികളായ പെണ്‍കുട്ടിയുടെയും സഹോദരന്റെയും കഥ പറയുന്ന ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. 2022-ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഹംഗറിയന്‍ സംവിധായകന്‍ ബേലാ താറിനാണ്. മേളയില്‍…

Read More

ജയ ജയ ജയ ജയ ഹേ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ 

  ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ജയ ജയ ജയ ജയ ഹേ ഉടന്‍ ഒടിടി റിലീസിനായി തയ്യാറെടുക്കുന്നു. ചിത്രത്തിന്‍റെ ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശങ്ങള്‍ നേടിയിരിക്കുന്നത് സ്റ്റാര്‍ ഗ്രൂപ്പാണ്. സ്റ്റാര്‍ ഗ്രൂപ്പിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ജയ ജയ ജയ ജയ ഹേ എത്തുക. അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രം ഡിസംബര്‍ രണ്ടാം വാരത്തോടെ ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. ഒക്ടോബർ 28ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് ജയ ജയ ജയ…

Read More

റെയിൽവേ ട്രാക്കിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മകനും

ബെംഗളൂരു: റെയില്‍പാളത്തിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ കടന്നുപോകുന്നതിനിടെ ട്രാക്കിൽ നിന്നും അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു .കാലബുര്‍ഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇരുവര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിലെത്താനാണ് ട്രാക്ക് മുറിച്ചുകടന്നത്. എന്നാല്‍, പാളത്തില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിന് മുമ്പ് ട്രെയിന്‍ വന്നു. ട്രെയിന്‍ കടന്നുപോകുന്നതുവരെ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ചുരുണ്ടിരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ട്രെയിന്‍ കടന്നുപോകുന്നതുവരെ പരസ്പരം മുറുകെപ്പിടിച്ചിരിക്കുന്ന അമ്മയുടേയും മകന്റേയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ട്രെയിന്‍ കടന്നുപോകുന്നതുവരെ ശ്വാസമടക്കി നിന്ന ഒരുവലിയ സംഘം യാത്രക്കാര്‍ക്ക് ഇരുവരും അദ്ഭുതകരമായി രക്ഷപ്പെട്ടതോടെ ആശ്വാസമായി.

Read More

രണ്ട് പെൺകുട്ടികളെ ജീവനോടെ കത്തിച്ച് യുവതി, ഒരു കുട്ടി മരിച്ചു

ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് യുവതി രണ്ട് പെൺകുട്ടികളെ തീകൊളുത്തി. ഇതിൽ എട്ട് വയസുള്ള കുട്ടി മരണപ്പെട്ടു, ആറ് വയസുള്ള കുട്ടി ഗുരതര പൊള്ളലോടുകൂടി ആശുപത്രിയിൽ ചകിത്സയിലുമാണ്. കർണാടകയിലെ കൊലാർ ജില്ലയിലെ മുൽബാഗുലു ജില്ലയിലെ അഞ്ജനാദ്രി കുന്നിൻ ചെരിവിലാണ് സംഭവം. പലമനേരുവിന് അടുത്തുള്ള ബുസാനി കുറുബപ്പള്ളിയിൽ താമസിക്കുന്ന ജ്യോതിയാണ് തന്റെ മക്കളെ ജീവനോടെ കത്തിച്ചത്. ഭർത്താവുമായുള്ള കലഹത്തെ തുടർന്ന് വീടു വിട്ട് അഞ്ജനാദ്രി കുന്നിൻ ചെരിവിലേക്ക് ജ്യോതി രണ്ട് പെൺകുട്ടികളുമായി വരികയായിരുന്നു. പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് ജ്യോതി പോലീസിനോട് പറഞ്ഞു.…

Read More

ഗുജറാത്ത് ആവേശം പകരും, കർണാടകയും ബിജെപി പിടിക്കും ; ബൊമ്മെ

ബെംഗളൂരു : ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ റെക്കോർഡ് വിജയം അടുത്ത വർഷം നടക്കാൻ പോകുന്ന കർണാടക തിരഞ്ഞെടുപ്പിലും നല്ല രീതിയിൽ സ്വാധീനം ചെലുത്തുമെന്ന് കർണാടക മുഖ്യമന്ത്രിയും ബി പി നേതാവുമായ ബസവരാജ് ബൊമ്മൈ. ഈ വിജയം ബി ജെ പി പ്രവർത്തകർക്കും അനുഭാവികൾക്കും വലിയ ആത്മവീര്യം നൽകും. കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചാൽ ഞങ്ങളുടെ വിജയം ഉറപ്പാണ്, ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ ഫലങ്ങളെ അപേക്ഷിച്ച്‌ കൂടുതൽ സീറ്റുകൾ നേടി ഏഴാം തവണയും ബി ജെ പി വൻ വിജയം നേടുമെന്നത് നിലവിലെ ട്രെൻഡുകളിൽ നിന്ന്…

Read More

കർണാടക – മഹാരാഷ്ട്ര അതിർത്തി തർക്കം പാർലിമെന്റിൽ

ന്യൂഡല്‍ഹി: പാര്‍ലമെന്റ്‌ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനം കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന ബെളഗാവിയിലെ സംഘര്‍ഷം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി. ബി.ജെ.പി. ഭരണത്തിലുള്ള ഇരുസംസ്‌ഥാനങ്ങള്‍ക്കിടയിലെ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്ന്‌ എന്‍.സി.പി. ആവശ്യപ്പെട്ടു. കര്‍ണാടകയുടെ ഭാഗമായ ബെളഗാവിയില്‍ മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടത്‌ എന്‍.സി.പി. അംഗം സുപ്രിയ സുളെ ലോക്‌സഭയില്‍ ഉന്നയിച്ചതോടെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. കഴിഞ്ഞ 10 ദിവസമായി മഹാരാഷ്‌ട്രയെ ഒരു പുതിയപ്രശ്‌നം അലട്ടുകയാണെന്നും അയല്‍സംസ്‌ഥാനമായ കര്‍ണാടകയുടെ മുഖ്യമന്ത്രി യുക്‌തിയില്ലാതെ സംസാരിക്കുകയാണെന്നും സുപ്രിയ ആരോപിച്ചു. കഴിഞ്ഞദിവസം കര്‍ണാടക അതിര്‍ത്തിയിലെത്തിയ മഹാരാഷ്‌ട്രക്കാര്‍ ആക്രമിക്കപ്പെട്ടതും അവര്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്രയ്‌ക്കെതിരേ ഗൂഢാലോചന നടക്കുന്നു. ഭിന്നതയുണ്ടാക്കുന്ന…

Read More

വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് സ്ഥാനാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗുജറാത്ത്‌ :ഇലക്‌ട്രോണിക് വോടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച്‌ ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാരത് സോളങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എല്ലാവരും നോക്കി നില്‍ക്കെ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. കഴുത്തില്‍ കുരുക്കിട്ട് തൂങ്ങാന്‍ ശ്രമിച്ച സോളങ്കിയെ പ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി അധികാരമുറപ്പിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റില്‍ 152 ലും വ്യക്തമായ ലീഡ് നേടി.

Read More

ഭർത്താവിന് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. കോലാര്‍ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലയാണ് കൊല്ലപ്പെട്ടത്. ഭാര്യ ചൈത്ര (28), കാമുകന്‍ ചലപതി (35), വാടക കൊലയാളിയായ പൃഥ്വിരാജ് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റൊരു കൊലയാളി നവീനെ പിടികൂടിയിട്ടില്ല. ഹൊസ്‌കോട്ട് നന്ദഗുഡിക്ക് സമീപമുള്ള ബീമാക്കനഹള്ളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട ക്വാറിയിലാണ് ആനന്ദയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30…

Read More

തൂക്കുപാലം തകർന്നിട്ടും മോർബി ബിജെപിയെ കൈവിട്ടില്ല

മോർബി: 140 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ തൂക്കുപാലദുരന്തമുണ്ടായ മോർബി നിയമസഭാ മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപിയുടെ കാന്തിലാൽ അമൃതിയ ഈ മണ്ഡലം പിടിച്ചു. മോർബി ദുരന്തം ജനവിധിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തൽ നേരത്തേ വന്നിരുന്നെങ്കിലും ഇതിനെ തള്ളിക്കളയുന്നതാണ് ഫലം. ഇതു വരെയുള്ള കണക്കുപ്രകാരം, കാന്തിലാൽ അമൃത 82,525 വോട്ടുകൾക്കാണ് ലീഡ് ചെയ്‌തത്. 43,989 വോട്ടുകൾക്ക് രണ്ടാമതുണ്ട്. എപിഐയുടെ പങ്കജ് കാന്തിലാൽ റസാരിയ 14,108 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുമുണ്ട്.

Read More

ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ തിങ്കളാഴ്ച..

അഹമ്മദാബാദ്∙ ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ശക്തമായ മുന്നേറ്റം നടത്തി ബിജെപി. ബിജെപി 158 സീറ്റിലും കോൺഗ്രസ്‌ 16 സീറ്റിലും എഎപി 5 സീറ്റിലും ലീഡ് ചെയ്യുന്നു. ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു കഴിഞ്ഞു . ഭൂപേദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു. 

Read More
Click Here to Follow Us