ഗുജറാത്ത് ആവേശം പകരും, കർണാടകയും ബിജെപി പിടിക്കും ; ബൊമ്മെ

ബെംഗളൂരു : ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ റെക്കോർഡ് വിജയം അടുത്ത വർഷം നടക്കാൻ പോകുന്ന കർണാടക തിരഞ്ഞെടുപ്പിലും നല്ല രീതിയിൽ സ്വാധീനം ചെലുത്തുമെന്ന് കർണാടക മുഖ്യമന്ത്രിയും ബി പി നേതാവുമായ ബസവരാജ് ബൊമ്മൈ.

ഈ വിജയം ബി ജെ പി പ്രവർത്തകർക്കും അനുഭാവികൾക്കും വലിയ ആത്മവീര്യം നൽകും. കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചാൽ ഞങ്ങളുടെ വിജയം ഉറപ്പാണ്, ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ ഫലങ്ങളെ അപേക്ഷിച്ച്‌ കൂടുതൽ സീറ്റുകൾ നേടി ഏഴാം തവണയും ബി ജെ പി വൻ വിജയം നേടുമെന്നത് നിലവിലെ ട്രെൻഡുകളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

ജനങ്ങൾ നല്ല ഭരണത്തെ പിന്തുണച്ചതിനാൽ ഭരണാനുകൂല വികാരമാണ് ഗുജറാത്തിൽ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts