രണ്ട് പെൺകുട്ടികളെ ജീവനോടെ കത്തിച്ച് യുവതി, ഒരു കുട്ടി മരിച്ചു

ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് യുവതി രണ്ട് പെൺകുട്ടികളെ തീകൊളുത്തി. ഇതിൽ എട്ട് വയസുള്ള കുട്ടി മരണപ്പെട്ടു, ആറ് വയസുള്ള കുട്ടി ഗുരതര പൊള്ളലോടുകൂടി ആശുപത്രിയിൽ ചകിത്സയിലുമാണ്. കർണാടകയിലെ കൊലാർ ജില്ലയിലെ മുൽബാഗുലു ജില്ലയിലെ അഞ്ജനാദ്രി കുന്നിൻ ചെരിവിലാണ് സംഭവം.

പലമനേരുവിന് അടുത്തുള്ള ബുസാനി കുറുബപ്പള്ളിയിൽ താമസിക്കുന്ന ജ്യോതിയാണ് തന്റെ മക്കളെ ജീവനോടെ കത്തിച്ചത്. ഭർത്താവുമായുള്ള കലഹത്തെ തുടർന്ന് വീടു വിട്ട് അഞ്ജനാദ്രി കുന്നിൻ ചെരിവിലേക്ക് ജ്യോതി രണ്ട് പെൺകുട്ടികളുമായി വരികയായിരുന്നു. പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് ജ്യോതി പോലീസിനോട് പറഞ്ഞു. ബുധനാഴ്‌ച പുലർച്ചെ അഞ്ജനാദ്രി കുന്നിൻ ചെരിവിലേക്ക് പ്രഭാതസവാരിക്കായി എത്തിയവരാണ് ജ്യോതിയേയും അതിനടുത്ത് പൊള്ളലേറ്റ് കിടക്കുന്ന രണ്ട് കുട്ടികളെയും കാണുന്നത്.ജ്യോതിയുടേത് പ്രണയ വിവാഹമായിരുന്നു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

എന്നാൽ ഭർത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നാണ് ജ്യോതി പോലീസിനോട് പറഞ്ഞത്. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്‌തതിനാൽ വീട്ടുകാരും തനിക്ക് പിന്തുണയില്ലായിരുന്നു. താൻ മരണപ്പെട്ടാൽ കുട്ടികളെ നോക്കാൻ ആരാണ് ഉണ്ടാവുക എന്ന ചിന്തയിലാണ് കുട്ടികളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ജ്യോതി പോലീസിനോട് പറഞ്ഞു. ജ്യോതിക്കൊപ്പം ഭർത്താവ് തിരുമലേഷിനേയും പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
[masterslider id="10"]

Related posts