റെയിൽവേ ട്രാക്കിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മകനും

ബെംഗളൂരു: റെയില്‍പാളത്തിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ കടന്നുപോകുന്നതിനിടെ ട്രാക്കിൽ നിന്നും അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു .കാലബുര്‍ഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇരുവര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിലെത്താനാണ് ട്രാക്ക് മുറിച്ചുകടന്നത്.

എന്നാല്‍, പാളത്തില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിന് മുമ്പ് ട്രെയിന്‍ വന്നു. ട്രെയിന്‍ കടന്നുപോകുന്നതുവരെ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ചുരുണ്ടിരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

ട്രെയിന്‍ കടന്നുപോകുന്നതുവരെ പരസ്പരം മുറുകെപ്പിടിച്ചിരിക്കുന്ന അമ്മയുടേയും മകന്റേയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ട്രെയിന്‍ കടന്നുപോകുന്നതുവരെ ശ്വാസമടക്കി നിന്ന ഒരുവലിയ സംഘം യാത്രക്കാര്‍ക്ക് ഇരുവരും അദ്ഭുതകരമായി രക്ഷപ്പെട്ടതോടെ ആശ്വാസമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts