ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന്റെ ആദ്യദിനം കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന ബെളഗാവിയിലെ സംഘര്‍ഷം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി.
ബി.ജെ.പി. ഭരണത്തിലുള്ള ഇരുസംസ്‌ഥാനങ്ങള്‍ക്കിടയിലെ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്ന് എന്‍.സി.പി. ആവശ്യപ്പെട്ടു. കര്‍ണാടകയുടെ ഭാഗമായ ബെളഗാവിയില്‍ മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടത് എന്‍.സി.പി. അംഗം സുപ്രിയ സുളെ ലോക്‌സഭയില്‍ ഉന്നയിച്ചതോടെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. കഴിഞ്ഞ 10 ദിവസമായി മഹാരാഷ്‌ട്രയെ ഒരു പുതിയപ്രശ്‌നം അലട്ടുകയാണെന്നും അയല്‍സംസ്‌ഥാനമായ കര്‍ണാടകയുടെ മുഖ്യമന്ത്രി യുക്‌തിയില്ലാതെ സംസാരിക്കുകയാണെന്നും സുപ്രിയ ആരോപിച്ചു.
കഴിഞ്ഞദിവസം കര്‍ണാടക അതിര്‍ത്തിയിലെത്തിയ മഹാരാഷ്‌ട്രക്കാര്‍ ആക്രമിക്കപ്പെട്ടതും അവര്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്രയ്‌ക്കെതിരേ ഗൂഢാലോചന നടക്കുന്നു. ഭിന്നതയുണ്ടാക്കുന്ന തരത്തിലാണു കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രസ്‌താവനകള്‍. ഇരുസംസ്‌ഥാനങ്ങളും ഭരിക്കുന്നതു ബി.ജെ.പിയാണ്. എന്നാല്‍, മഹാരാഷ്‌ട്രക്കാര്‍ക്കു കഴിഞ്ഞദിവസം മര്‍ദനമേറ്റു. ഇത് അനുവദിക്കാനാവില്ല, ഇത് ഒറ്റരാജ്യമാണ്. പ്രശ്‌നത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.