സഹപാഠിയെ തട്ടിക്കൊണ്ടു മർദ്ദിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ

ബെംഗളൂരു : സഹപാഠികളെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയെടുത്ത കോളേജ് വിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു.

യെലഹങ്കയിലെ സ്വകാര്യകോളേജിലെ ബിരുദ വിദ്യാർഥികളായ വിവേക്, അനാമിത്ര, യുവരാജ് റാത്തോഡ്, അരിജ്‌രോജിത്, പ്രജീത്, അലൻ, കരൺ എന്നിവരാണ് അറസ്റ്റിലായത്.

സഹപാഠികളായ കൃഷ്ണ ബജ്‌പെ, യുവരാജ് സിങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.

കുറച്ചു ദിവസം മുമ്പ് കോളേജിൽ രണ്ടുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്നുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് യെലഹങ്ക ന്യൂ ടൗൺ പോലീസ് പറഞ്ഞു.

  വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ

കൃഷ്ണ ബജ്‌പെയെയും യുവരാജ് സിങ്ങിനെയും നിർബന്ധിച്ച് പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച് ഇരുമ്പുവടികൊണ്ട് മർദിച്ച് 50,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്കു മാറ്റിക്കുകയുമായിരുന്നു.

പിന്നീട് നാലു ലക്ഷം രൂപകൂടി തരണമെന്ന് ഭീഷണിപ്പെടുത്തി ഇരുവരെയും വിട്ടയച്ചു.

ഇരുവരും വീട്ടിലെത്തിയശേഷം ആശുപത്രിയിൽ പോയി.

കുറച്ചു ദിവസംമുമ്പ് കോളേജിൽ രണ്ടുവിഭാഗം വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായെന്നും ഇതിൽ അനാമിത്രയ്ക്ക് പരിക്കേറ്റിരുന്നെന്നും പോലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.

  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു

ഇതിന് പ്രതികാരമായിട്ടാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്വാർട്ടറിന് 105 രൂപ! ഇനി പ്രീമിയം അടിച്ചാൽ ലാഭം, ലോക്കൽ അടിച്ചാൽ നഷ്ടം; പുതിയ നയം കൊണ്ട് സംസ്ഥാനത്തെ കുടിയന്മാർക്ക് കഷ്ടകാലം
[masterslider id="10"]

Related posts

Click Here to Follow Us