പരീക്ഷ ഫലം വന്നപ്പോൾ 300 ൽ 310 മാർക്ക്; കണ്ണുതള്ളി വിദ്യാർത്ഥികൾ

ബെംഗളൂരു: പരീക്ഷയിൽ 300 ൽ 310 നേടിയ വിദ്യാർത്ഥികളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് ലെ വിദ്യാർത്ഥികള്‍ക്കാണ് പരീക്ഷാഫലം വന്നപ്പോള്‍ 300 -ല്‍ 310, 300 -ല്‍ 315 ഒക്കെ മാർക്ക് കിട്ടിയത്. ജനുവരിയില്‍ നടന്ന ബിഎസ്‍സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതിയ വിദ്യാർത്ഥികളില്‍ ചിലർക്കാണ് ഇങ്ങനെ വിചിത്രമായ ചില മാർക്കുകള്‍ കിട്ടിയത്. ശരിക്കും ഇതൊരു തമാശയാണെന്ന് വിദ്യാർത്ഥികളില്‍ ഒരാള്‍ പ്രതികരിച്ചു. പരീക്ഷയെഴുതിയ എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് 300 -ല്‍ 310 ഉം 315…

Read More

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 82.95 വിജയ ശതമാനം 

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.82.95 ശതമാനമാണ് വിജയം. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു. 78.39 ആണ് VHSE വിജയശതമാനം. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം വിഷയം തിരിച്ച് സയന്‍സ് – 87.31 കൊമേഴസ് -82.75 ഹ്യൂമാനിറ്റീസ് -71.93 2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷാഫലം…

Read More

പ്ലസ് ടു ഫലം നാളെ; വേഗത്തിൽ അറിയാം ആപ്പിലൂടെ…

തിരുവനന്തപുരം: ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി പരീക്ഷകളുടെ ഫലം നാളെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാര്‍ത്തസമ്മേളനത്തിലൂടെയാണ് പ്ലസ് ടു ഫലങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് വൈകിട്ട് നാല് മണിയോടെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഫലം ലഭിച്ച്‌ തുടങ്ങും. ഇതിനായി അഞ്ച് വെബ്സൈറ്റുകളും മൂന്ന് ആപ്ലിക്കേഷനുകളുമാണ് ഹയര്‍ സക്കൻഡറി പരീക്ഷ ഡയറക്ടറേറ്റ് (ഡിഎച്ച്‌എസ്‌ഇ) സജ്ജമാക്കിയിരിക്കുന്നത്. പ്ലസ് ടു ഫലങ്ങള്‍ എവിടെ അറിയാം? അഞ്ച് വെബ്സൈറ്റുകളിലൂടെയും മൂന്ന് ആപ്പുകളിലൂടെയുമാണ് ഇത്തവണത്തെ ഹയര്‍ സക്കൻഡറി,…

Read More

എസ്എസ്എൽസി 99.70% വിജയം, സേ പരീക്ഷ ജൂൺ 7 മുതൽ

തിരുവനന്തപുരം: ഇത്തവണ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.70 ശതമാനമാണ് വിജയം. 68,604 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 1,38,086 പേര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ചത്. ഗ്രേസ് മാര്‍ക്കിലൂടെ 24,422 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. എസ്‌എസ്‌എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പിയ്ക്കുള്ള അപേക്ഷകള്‍ മെയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ ജൂണ്‍ ഏഴു മുതല്‍ 14 വരെ നടക്കും.

Read More

എസ്എസ്എൽസി ഫല പ്രഖ്യാപനം, പറഞ്ഞതിലും നേരത്തെ 

തിരുവനന്തപുരം :ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാര്‍ച്ച്‌ 9 ന് തുടങ്ങിയ പരീക്ഷ 29 നായിരുന്നു അവസാനിച്ചത്. 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍…

Read More

വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റാൻ കോൺഗ്രസ്‌ നീക്കം, ഹോട്ടലുകൾ ബുക്ക് ചെയ്തു 

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റാൻ കോൺഗ്രസ്‌ നീക്കം. ഇതിനായി ബെംഗളൂരുവിലെയും മഹാബലിപുരത്തെയും ഓരോ ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്തിട്ടുള്ളതായി റിപ്പോർട്ട്. പാർട്ടി 130ൽ താഴെ സീറ്റുകളാണ് നേടുന്നതെങ്കിൽ തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഹോട്ടലിൽ ജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റുമെന്ന് സൂചന. തമിഴ്നാട്ടിലെ ഡിഎംകെ നേതൃത്വവുമായി ബന്ധപ്പെട്ടതായാണ് വിവരം. 130 സീറ്റുകൾ നേടിയാൽ ബെംഗളൂരുവിലെ ഷാംഗ്രി ലാ ഹോട്ടലിൽ എം.എൽ.എമാരെ ഇന്ന് വൈകുന്നേരം തന്നെ എത്തിക്കും. എംഎൽഎ മാരെ തമിഴ്നാട്ടിലേക്ക് മാറ്റുമോ അതോ ബെംഗളൂരുവിൽ തന്നെ താമസിപ്പിക്കുമോ എന്ന കാര്യത്തിൽ വൈകീട്ടോടെ വ്യക്തത വരും. അതേസമയം,…

Read More

ത്രിപുരയിലെ വിജയം കേരളത്തിലും ആവർത്തിക്കും ; പ്രധാന മന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ത്രിപുരയില്‍ 33 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ച ബിജെപി ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരം. ത്രിപുര കൂടാതെ നാഗാലാന്റിലും ബിജെപി ഭരണമുറപ്പിച്ചിരുന്നു.നാഗാലാന്‍ഡില്‍ ബിജെപിയും, കൂട്ടുകക്ഷിയായ എന്‍ഡിപിപിയും 38 സീറ്റുകള്‍ നേടിയാണ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. അതേസമയം ഫലപ്രഖ്യപനത്തിന് പിന്നാലെ ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി നന്ദി…

Read More

ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ തിങ്കളാഴ്ച..

അഹമ്മദാബാദ്∙ ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ശക്തമായ മുന്നേറ്റം നടത്തി ബിജെപി. ബിജെപി 158 സീറ്റിലും കോൺഗ്രസ്‌ 16 സീറ്റിലും എഎപി 5 സീറ്റിലും ലീഡ് ചെയ്യുന്നു. ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു കഴിഞ്ഞു . ഭൂപേദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു. 

Read More

എസ് എസ് എൽ സി ഫല പ്രഖ്യാപനം നാളെയോ? ജൂൺ 15 നോ?

തിരുവനന്തപുരം: എസ്എസ്‌എൽസി പരീക്ഷ ഫലങ്ങൾ 15-ന് പ്രസിദ്ധീകരിച്ചതായി ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ നാളെ അതായത് ജൂൺ 10-ന് ഫലം പ്രഖ്യാപിക്കുമെന്നും ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.keralaresults.nicin, keralapareekshabhavan.in എന്നീ വെബ്സൈറ്റുകൾ വഴിയാവും ഫലം പ്രസിദ്ധീകരിക്കുക. വിദ്യാർത്ഥികൾക്ക് തങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലങ്ങൾ പരിശോധിക്കാം. കഴിഞ്ഞ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ എസ്‌എസ്‌എൽസി പരീക്ഷകൾ നടന്നു. സർക്കാരിൻറെ വെബ്സൈറ്റുകൾ വഴി ഫലങ്ങൾ പരിശോധിക്കാം. നേരത്തെ ജൂൺ 15-നായിരുന്നു ഫലങ്ങൾ…

Read More

കഴിഞ്ഞ 10 വർഷത്തിനിടെ ഇത് മികച്ച വിജയം; പ്രാഥമിക വിദ്യാഭ്യാസ മന്ത്രി 

ബെംഗളൂരു∙ കഴിഞ്ഞ പത്തു വർഷത്തിനിടെ ഇത്തവണത്തേത് മികച്ച വിജയമാണെന്ന് എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിനിടെ മന്ത്രി. ഫലം പ്രഖ്യാപിച്ചപ്പോൾ 85.63% പേർ പാസായി. 145 പേർക്ക് മുഴുവൻ മാർക്ക് (625) ലഭിച്ചതായും റിപ്പോർട്ട്‌. കഴിഞ്ഞ 10 വർഷത്തിനിടെയുള്ള മികച്ച വിജയ ശതമാനമാണിതെന്നു ഫലം പ്രഖ്യാപിച്ചു കൊണ്ട് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു . പരീക്ഷ എഴുതിയ 853436 വിദ്യാർഥികളിൽ 730881 പേരാണു പാസായത്. ഇതിൽ 80.29% പെൺകുട്ടികളും 81.3 % ആൺകുട്ടികളും ആണ് ഉണ്ടായിരുന്നത്.

Read More
Click Here to Follow Us