കഴിഞ്ഞ 10 വർഷത്തിനിടെ ഇത് മികച്ച വിജയം; പ്രാഥമിക വിദ്യാഭ്യാസ മന്ത്രി 

ബെംഗളൂരു∙ കഴിഞ്ഞ പത്തു വർഷത്തിനിടെ ഇത്തവണത്തേത് മികച്ച വിജയമാണെന്ന് എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിനിടെ മന്ത്രി. ഫലം പ്രഖ്യാപിച്ചപ്പോൾ 85.63% പേർ പാസായി. 145 പേർക്ക് മുഴുവൻ മാർക്ക് (625) ലഭിച്ചതായും റിപ്പോർട്ട്‌. കഴിഞ്ഞ 10 വർഷത്തിനിടെയുള്ള മികച്ച വിജയ ശതമാനമാണിതെന്നു ഫലം പ്രഖ്യാപിച്ചു കൊണ്ട് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു . പരീക്ഷ എഴുതിയ 853436 വിദ്യാർഥികളിൽ 730881 പേരാണു പാസായത്. ഇതിൽ 80.29% പെൺകുട്ടികളും 81.3 % ആൺകുട്ടികളും ആണ് ഉണ്ടായിരുന്നത്.

Read More

കർണാടക എസ് എസ് എൽ സി ഫലം മെയ്‌ 19 ന്

ബെംഗളൂരു: മെയ്‌ 15 ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ച ഇത്തവണത്തെ എസ്എസ്എൽസി ഫലം നാല് ദിവസം വൈകുമെന്ന് പുതിയ റിപ്പോർട്ട്‌. പ്രതീക്ഷിച്ചതിലും വളരെ നേരത്തെ മൂല്യ നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങൾ മൂല്യ നിർണായത്തിലെ ചെറിയ പിഴവുകളും മറ്റും തിരുത്താൻ ചെലവഴിക്കും. പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷുമായി ആലോചിച്ച് ഫലം പ്രസിദ്ധീകരിക്കാനാണ് ബോർഡ് അധികൃതരുടെ തീരുമാനം. മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെയായിരുന്നു എസ്എസ്എൽസി പരീക്ഷ നടന്നത്. സംസ്ഥാനത്ത് ആകെ 15,387 സ്‌കൂളുകളിൽ നിന്നായി 8.73 ലക്ഷം കുട്ടികളാണ്…

Read More

കർണ്ണാടക പൊതുപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിദ്യാർഥി കരസ്ഥമാക്കിയത് ആറു വിഭാ​ഗങ്ങളിലെയും ഒന്നാം റാങ്ക്

ബെം​ഗളുരു; കർണ്ണാടക പൊതു പ്രവേശന പരീക്ഷ( കെ സിഇടി)യുടെ ഫലം പ്രസിദ്ധീകരിയ്ച്ചു, മൈസൂരുവിലെ ഹിൽ‌വ്യൂ അക്കാദമിയിലെ വിദ്യാർഥിയ്ക്ക് ആറു വിഭാ​ഗങ്ങളിലും ഒന്നാം റാങ്ക്. എച്ച് കെ മേഘനാണ് 6 വിഭാ​ഗങ്ങളിലും ഒന്നാം റാങ്ക് നേടിയത്. കൂടാതെ എൻജിനീയറിംങ് വിഭാ​ഗത്തിൽ ബെം​ഗളുരു സ്വദേശികളായ പ്രേംകുമാർ ചക്രവർത്തി രണ്ടാം റാങ്കും എസ് അനിരുദ്ധ് മൂന്നാം റാങ്കും നേടി. നാച്ചുറോപതി യോ​ഗ വിഭാ​ഗത്തിൽ ബെം​ഗളുരുവിലെ വരുൺ ആദിത്യ രണ്ടാം റാങ്കും ബി റീതം മൂന്നാം കരസ്ഥമാക്കി. എൻജിനീയറിംങ് സീറ്റിലേക്ക് പരീക്ഷ എഴുതിയവരിൽ 1.83 ലക്ഷം പേർ വിവിധ റാങ്കുകൾ…

Read More
Click Here to Follow Us