ബെംഗളൂരു-മൈസൂരു മലയാളികൾക്ക് റെയിൽവേയുടെ പുതുവൽസര സമ്മാനം;വെളളിയാഴ്ചകളിൽ നാട്ടിലേക്കും ഞായറാഴ്ചകളിൽ തിരിച്ചുമുള്ള തീവണ്ടി ജനുവരി രണ്ടാം വാരത്തിൽ ഓടിത്തുടങ്ങും;

ബെംഗളൂരു :നഗരത്തിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ തിരക്കുള്ള ദിവസം വെള്ളിയാഴ്ചയാണെന്നും തിരിച്ച് തിരക്ക് കൂടുതലുള്ളത് ഞായറാഴ്ചയാണെന്നും നഗരത്തിൽ ജീവിക്കുന്ന എല്ലാവർക്കുമറിയാം, ഇത് മനസ്സിലാക്കാൻ റെയിൽവേക്ക് മാത്രം കുറെ സമയമെടുത്തു.

2014 ലെ ബജറ്റിൽ പ്രഖ്യാപിച്ച തീവണ്ടി (22657/58) ഇതുവരെ ഓടിത്തുടങ്ങാതിരിക്കാൻ കാരണം സ്വകാര്യ ബസുടമകളുടെ സ്വാധീനമാണെന്നാണ് പ്രധാന ആക്ഷേപം. എന്തായാലും അവസാനം ആ തീവണ്ടി ഓടിക്കാൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവേ.

  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു

ജനുവരി രണ്ടാം വാരത്തിൽ ഓടിത്തുടങ്ങുന്ന വണ്ടി വ്യാഴം, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് പുറപ്പെട് അടുത്ത ദിവസം രാവിലെ 8.10 ന് ബെംഗളൂരുവിലും 11 മണിക്ക് മൈസൂരുവിലുമെത്തും.

തിങ്കൾ, വെള്ളി ദിവസങ്ങളിൽ മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.15ന് ബെംഗളൂരുവിലും അടുത്ത ദിവസം 8.20 ന് കൊച്ചുവേളിയിലുമെത്തും.

ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

അതേ സമയം വാരാന്ത്യത്തിൽ അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്ക് യാത്രക്കാർ ആഗ്രഹിച്ച തിരിച്ചടിയായി മാറും, മാത്രമല്ല മൈസൂരു മലയാളികളുടെ നിരന്തര ആവശ്യത്തിന് ശേഷം ആദ്യമായാണ് തെക്കൻ കേരളത്തിലേക്ക് ഒരു ട്രെയിൻ സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts