പുതുവർഷ അവധിക്കു ബെംഗളൂരുവിൽ നിന്നു സ്പെഷൽ സർവീസുകളുമായി കേരള ആർടിസി.

ബെംഗളൂരു : പുതുവർഷ അവധിക്കു ബെംഗളൂരുവിൽ നിന്നു സ്പെഷൽ സർവീസുകളുമായി കേരള ആർടിസി. ജനുവരി ഒന്നിനു ഭൂരിഭാഗം ഐടി സ്ഥാപനങ്ങൾക്കും അവധി ആയതിനാൽ നാളെ ബെംഗളൂരുവിൽനിന്നു വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. നാളെ തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ ഭാഗങ്ങളിലേക്കായി കേരള ആർടിസി അ‍ഞ്ച് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. ഇവയിലെ ടിക്കറ്റ് വിൽപന ഇന്നു രാവിലെ തുടങ്ങും.

  ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു

ഈ ബസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ച് കൂടുതൽ സ്പെഷൽ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. കർണാടക ആർടിസിക്കു നാളെ പതിവു സർവീസുകൾക്കു പുറമെ ഏഴു സ്പെഷലുകളാണ് ബെംഗളൂരുവിൽനിന്നുള്ളത്. കോട്ടയം(1), പമ്പ(1), എറണാകുളം(1), തൃശൂർ(1), പാലക്കാട്(1), കോഴിക്കോട്(1), മാഹി(1) എന്നിവിടങ്ങളിലേക്കുള്ള സ്പെഷൽ സർവീസുകളിൽ‌ 1155 മുതൽ 1975 രൂപ വരെയാണ് ടിക്കറ്റ് ചാർജ്. അതേസമയം ദീർഘദൂര സ്വകാര്യ ബസുകളിൽ ആയിരം രൂപയ്ക്കുമുതൽ ടിക്കറ്റുകൾ ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം
[masterslider id="10"]

Related posts

Click Here to Follow Us