ചെന്നൈക്കു വിജയം, പെനാൽറ്റി നഷ്ടപ്പെടുത്തി ബെൽഫോർട്ട്

ജംഷഡ്‌പൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് ചെന്നൈ ഇന്ത്യൻ സൂപ്പർ ലീഗിൽ മുന്നേറുന്നു. ജയത്തോടെ 16 പോയിന്റുമായി ചെന്നൈയിൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ജംഷഡ്‌പൂരിന്റെ സ്വന്തം ഗ്രൗണ്ടിലെ രണ്ടാമത്തെ പരാജയം കൂടിയാണ് ഇത്. ജംഷഡ്‌പൂരിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ബെൽഫോർട്ടിന്റെ മികച്ചൊരു ഷോട്ട് നല്ലൊരു സേവിലൂടെ കരൺജിത് രക്ഷപെടുത്തിയില്ലായിരുന്നെങ്കിൽ ജംഷഡ്‌പൂർ ലീഡ് നെടുമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെന്നൈയിന്റെ ബിക്രംജിത് സിങ് പരിക്കേറ്റതോടെ ആദ്യ മിനിറ്റുകളിൽ തന്നെ ചെന്നൈയിന് സബ്സ്റ്റിട്യൂഷൻ നടത്തേണ്ടിയും വന്നു. തുടർന്ന് പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ചെന്നൈയിൻ സുബ്രത…

Read More

2 സ്ട്രോക് ഓട്ടോകൾക്ക് ഏപ്രിൽ ഒന്ന് മുതൽ ബെംഗളൂരുവിൽ നിരോധനം

ബെംഗളൂരു : ഏപ്രിൽ ഒന്നുമുതൽ ബെംഗളൂരുവിൽ 2–സ്ട്രോക് ഓട്ടോറിക്ഷകൾ നിരോധിക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ഇവ അന്തരീക്ഷ മലിനീകരണം കൂടുതൽ ഉണ്ടാക്കുന്നതിനാലാണിത്. 2–സ്ട്രോക് ഓട്ടോകൾ ശേഖരിക്കാൻ രണ്ടു കേന്ദ്രങ്ങൾ തുറക്കുകയും ഇവ നൽകുന്നവർക്കു പുതിയ 4–സ്ട്രോക് ഓട്ടോറിക്ഷ വാങ്ങാൻ മുപ്പതിനായിരം രൂപ സർക്കാർ സബ്സിഡി നൽകുകയും ചെയ്യും. എന്നാൽ ഒന്നരലക്ഷത്തിലേറെ രൂപ വരുന്ന പുതിയ ഓട്ടോ വാങ്ങാൻ മുപ്പതിനായിരം രൂപയുടെ ധനസഹായം മതിയാകില്ലെന്നതിനാൽ ഉടമകളിലേറെയും ഇവ കൈമാറാൻ തയാറായിട്ടില്ല. ഇതേ തുടർന്നാണ് ഗതാഗതവകുപ്പ് നടപടി കർക്കശമാക്കിയത്. ബെംഗളൂരുവിൽ അൻപതിനായിരത്തോളം 2–സ്ട്രോക് ഓട്ടോറിക്ഷകളാണുള്ളത്. ഇവയിൽ പതിനായിരം എണ്ണം…

Read More

പുതുവർഷ ആഘോഷത്തിനായി കനത്ത സുരക്ഷാ സന്നാഹമൊരുക്കി ബെംഗളൂരു സിറ്റി പൊലീസ്;15000 പൊലീസുകാർക്കു പുറമെ കർണാടക റിസർവ് പൊലീസിന്റെ 40 പ്ലാറ്റൂണുകൾ, സിറ്റി ആംഡ് റിസർവ് 30 പ്ലാറ്റൂണുകൾ എന്നിവയെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ

ബെംഗളൂരു: പുതുവർഷ ആഘോഷത്തിനായി കനത്ത സുരക്ഷാ സന്നാഹമൊരുക്കി ബെംഗളൂരു സിറ്റി പൊലീസ്. 15000 പൊലീസുകാർക്കു പുറമെ കർണാടക റിസർവ് പൊലീസിന്റെ 40 പ്ലാറ്റൂണുകൾ, സിറ്റി ആംഡ് റിസർവ് 30 പ്ലാറ്റൂണുകൾ എന്നിവയെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാർ പറഞ്ഞു. അധികമായി 500 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും. ഇതിൽ എംജി റോഡിലും ബ്രിഗേഡ് റോഡിലും ചർച്ച സ്ട്രീറ്റിലുമായി 300 സിസിടിവികളാണ് സ്ഥാപിച്ചു വരുന്നതെന്ന് കമ്മിഷണർ പറഞ്ഞു. കമ്മിഷണർ ഓഫിസിലിരുന്നു നിരീക്ഷിക്കാനാകും വിധമാണ് ഇതു സജ്ജീകരിച്ചിരിക്കുന്നത്. ആഘോഷത്തിനെത്തുന്ന സ്ത്രീകൾക്ക് സംരക്ഷണമൊരുക്കാൻ 500 വനിതാ…

Read More

പുതുവർഷ അവധിക്കു ബെംഗളൂരുവിൽ നിന്നു സ്പെഷൽ സർവീസുകളുമായി കേരള ആർടിസി.

ബെംഗളൂരു : പുതുവർഷ അവധിക്കു ബെംഗളൂരുവിൽ നിന്നു സ്പെഷൽ സർവീസുകളുമായി കേരള ആർടിസി. ജനുവരി ഒന്നിനു ഭൂരിഭാഗം ഐടി സ്ഥാപനങ്ങൾക്കും അവധി ആയതിനാൽ നാളെ ബെംഗളൂരുവിൽനിന്നു വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. നാളെ തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ ഭാഗങ്ങളിലേക്കായി കേരള ആർടിസി അ‍ഞ്ച് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. ഇവയിലെ ടിക്കറ്റ് വിൽപന ഇന്നു രാവിലെ തുടങ്ങും. ഈ ബസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ച് കൂടുതൽ സ്പെഷൽ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. കർണാടക ആർടിസിക്കു നാളെ പതിവു സർവീസുകൾക്കു പുറമെ ഏഴു സ്പെഷലുകളാണ് ബെംഗളൂരുവിൽനിന്നുള്ളത്. കോട്ടയം(1),…

Read More

ബെംഗളൂരു-മൈസൂരു മലയാളികൾക്ക് റെയിൽവേയുടെ പുതുവൽസര സമ്മാനം;വെളളിയാഴ്ചകളിൽ നാട്ടിലേക്കും ഞായറാഴ്ചകളിൽ തിരിച്ചുമുള്ള തീവണ്ടി ജനുവരി രണ്ടാം വാരത്തിൽ ഓടിത്തുടങ്ങും;

ബെംഗളൂരു :നഗരത്തിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ തിരക്കുള്ള ദിവസം വെള്ളിയാഴ്ചയാണെന്നും തിരിച്ച് തിരക്ക് കൂടുതലുള്ളത് ഞായറാഴ്ചയാണെന്നും നഗരത്തിൽ ജീവിക്കുന്ന എല്ലാവർക്കുമറിയാം, ഇത് മനസ്സിലാക്കാൻ റെയിൽവേക്ക് മാത്രം കുറെ സമയമെടുത്തു. 2014 ലെ ബജറ്റിൽ പ്രഖ്യാപിച്ച തീവണ്ടി (22657/58) ഇതുവരെ ഓടിത്തുടങ്ങാതിരിക്കാൻ കാരണം സ്വകാര്യ ബസുടമകളുടെ സ്വാധീനമാണെന്നാണ് പ്രധാന ആക്ഷേപം. എന്തായാലും അവസാനം ആ തീവണ്ടി ഓടിക്കാൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവേ. ജനുവരി രണ്ടാം വാരത്തിൽ ഓടിത്തുടങ്ങുന്ന വണ്ടി വ്യാഴം, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് പുറപ്പെട് അടുത്ത ദിവസം രാവിലെ 8.10 ന് ബെംഗളൂരുവിലും…

Read More
Click Here to Follow Us