85 കോടി രൂപയുടെ അഴിമതിയാരോപണം; സർക്കാർ ജീവനക്കാരൻ ജീവനൊടുക്കി

ബെംഗളൂരു : അഴിമതിയാരോപണം ഉയർന്നതിനെത്തുടർന്ന് കർണാടക മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി.

ശിവമോഗ സ്വദേശിയായ ചന്ദ്രശേഖരാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. പുറത്തുപോയ ബന്ധുക്കൾ മടങ്ങിയെത്തിയതോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ ചന്ദ്രശേഖറിന്റെ മൃതദേഹം കണ്ടെത്തിയത്.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

85 കോടിരൂപ വകമാറ്റി ചെലവഴിച്ചതിൽ ചന്ദ്രശേഖർ അടക്കമുള്ള ഏതാനും ജീവനക്കാർക്കെതിരേ ആരോപണമുയർന്നിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടിനുപിന്നിലെന്നും തന്നെ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts