നഗരത്തിൽ കോവിഡ് വാക്‌സിൻ എത്തിക്കാൻ ഡ്രോണുകൾ തയ്യാർ

ബെംഗളൂരു: ശനിയാഴ്ച നഗരത്തിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പിഎച്ച്സി) നിന്ന് മറ്റൊന്നിലേക്ക് കോവിഡ് -19 വാക്‌സിൻ എത്തിക്കാൻ ഡ്രോൺ ഉപയോഗിച്ചു. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്‌ഐആർ) ലാബായ നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് (എൻഎഎൽ) വികസിപ്പിച്ചെടുത്തതാണ് തദ്ദേശീയ ഡ്രോൺ.

ആളില്ലാ വിമാനമായ CSIR-NAL ന്റെ ഒക്‌ടോകോപ്റ്ററിന് 5 കിലോ ഭാരമുള്ള വാക്‌സിൻ കാരിയർ ഉണ്ടായിരുന്നു. കോവിഡ് -19 വാക്‌സിന്റെ 50 കുപ്പികളും സിറിഞ്ചുകളും ഏന്തിയ പ്രത്യേക കണ്ടെയ്നർ ഡ്രോണിൽ രാവിലെ 9.43 ന് ചന്ദാപുര പിഎച്ച്‌സിയിൽ നിന്ന് ഹാരഗദ്ദെ പിഎച്ച്‌സിയിലേക്ക് 9.53ന് എത്തിച്ചു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

10mps (സെക്കൻഡിൽ മീറ്റർ) എന്ന ഭൂനിരപ്പിൽ നിന്ന് 300 മീറ്റർ ഉയരത്തിൽ പറന്നു ഉയരാനും, 10 മിനിറ്റ് കൊണ്ട് ഏകദേശം 7 കിലോമീറ്റർ ആകാശ ദൂരം പിന്നിടാനും ഡ്രോണുകൾക്കു സാധിക്കും.മുഴുവൻ ദൗത്യവും 14 കിലോമീറ്റർ ദൂരത്തിൽ 20 മിനിറ്റ് കൊണ്ടാണ് പിന്നിട്ടത്.
.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
[masterslider id="10"]

Related posts