എടിഎമ്മുകൾ പുനഃക്രമീകരിക്കാൻ ദൗത്യസംഘത്തെ നിയോഗിക്കും. മൈക്രോ എടിഎം സംവിധാനം നടപ്പിലാക്കാനും തീരുമാനമായി. പോസ്റ്റ് ഓഫീസ് വഴി കൂടുതൽ പണം മാറ്റി നൽകും. പോസ്റ്റോഫീസുകളിൽ കൂടുതൽ പണം എത്തിക്കും. എടിഎമ്മുകളിലൂടെ 200-0 രൂപയുടെ നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും സാന്പത്തിക കാര്യ സെക്രട്ടറി പറഞ്ഞു.
അവശ്യ സർവീസുകൾക്ക് പഴയ നോട്ടുകൾ നവംബര്‍ 24 വരെ ഉപയോഗിക്കാം. സർക്കാർ ആശുപത്രികളിലും, പെട്രോൾ പന്പുകളിലും പഴയ നോട്ട് സ്വീകരിക്കും.
അതേസമയം കഴിഞ്ഞദിവസം, ബാങ്കുകളില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 20,000ത്തില്‍ നിന്ന് 24,000 ആയി ഉയര്‍ത്തി. ഒരു ദിവസം 10000 എന്ന നിബന്ധന എടുത്തു കളഞ്ഞു. സ്ഥിതി നിരീക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.