വൈൻ കുടിയൻമാരേ.. ഇതിലേ ഇതിലേ .. കർണാടക വൈൻ ബോർഡ് നന്ദിനി മാതൃകയിൽ പുതിയ ഔട്ട് ലെറ്റുകൾ തുറക്കുന്നു.

ബെംഗളൂരു :കർണാടക  വൈൻ  ബോർഡ് സ്വന്തം ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പ്രത്യേക ഔട്ട് ലെറ്റുകൾ ആരംഭിക്കുന്നു, നന്ദിനി യുടെ മാതൃകയിലാണ് ഇത്.ഇന്ത്യയിൽ  വൈൻ ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ മാത്രം ഇരുപതോളം സ്വകാര്യ വൈൻ ഉൽപാദക കമ്പനികളുണ്ട്.

വിജയപുര ജില്ലയിൽ വൈൻ ബോർഡിന്റെ നേതൃത്വത്തിൽ വൈൻ പാർക്ക് ആരംഭിക്കാനുള്ള പദ്ധതിയും പ്രാരംഭ ഘട്ടത്തിലാണ്. 141  ഏക്കർ പാർക്കിനായി  കണ്ടെത്തിക്കഴിഞ്ഞു,സർക്കാറിന്റെ സാമ്പത്തിക സഹായം  വൈകുന്നതു കൊണ്ട്  നിർമ്മാണ  പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. ഹൈടെക്  നഴ്സറി, ഗവേഷണ കേന്ദ്രം, വൈൻ യാർഡ് എന്നിവ  പാർക്കിലുണ്ടാവും.15,000 മുന്തിരി കർഷകരാണ്  വൈൻ ബോർഡിൽ  റജിസ്റ്റർ ചെയ്തിരിക്കുന്നത്.കഴിഞ്ഞവർഷം 10000 ടൺ മുന്തിരിയാണ് വൈൻ ഉൽപാദനത്തിനായി കൃഷി ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമിയിൽ ഐപിഎൽ ആവേശം: ആർസിബി - ഡൽഹി പോരാട്ടം ഇന്ന്; ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതത്തിൽ ഇന്ന് മാറ്റം
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us