ബെംഗളൂരു: മകളുമായുള്ള പ്രണയബന്ധത്തില്‍ പ്രകോപിതനായി തൊഴിലുടമ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണ്‍ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തൊഴിലുടമയും തമിഴ്നാട് സ്വദേശിയുമായ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സ്വദേശിയായ ആനന്ദ് സ്വീറ്റ് കോണ്‍ തയ്യാറാക്കുന്നതിനുള്ള മെഷീനുകള്‍ നിർമിക്കുന്ന കമ്പനി നടത്തിവരികയായിരുന്നു. ആനന്ദിന്റെ 19 വയസ്സുള്ള മകളുമായി കിരണ്‍ അടുപ്പത്തിലായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. കിരണിനെ മകളോടൊപ്പം വീട്ടില്‍വെച്ച് കണ്ടതോടെ ആനന്ദ് പ്രകോപിതനായി. തുടർന്നുണ്ടായ മർദനത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കിരണിനെ രണ്ടുദിവസമായി ബെംഗളൂരുവില്‍ നിന്ന് കാണാതായിരുന്നു. ഇതേത്തുടർന്ന്…
Read MoreDay: 4 November 2026
നഗരത്തിലൂടെ കടന്നുപോകുന്ന പുറം ജില്ലകളിൽ നിന്നുള്ള ടാങ്കറുകൾക്ക് നിയന്ത്രണം!
ബെംഗളൂരു: നഗരത്തിൽ ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി സുപ്രധാന തീരുമാനവുമായി ബെംഗളൂരു ട്രാഫിക് പോലീസ്. നഗരത്തിലൂടെ മറ്റ് ജില്ലകളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും പോകുന്ന ഭാരമേറിയ പെട്രോൾ, ഡീസൽ, എൽ.പി.ജി ടാങ്കർ ലോറികളുടെ സഞ്ചാരത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മറ്റ് മേഖലകളിലേക്ക് സർവീസ് നടത്തുന്ന ടാങ്കറുകൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കി. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് തടയും 2014 മുതൽ ബെംഗളൂരുവിൽ രാവിലെ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് പ്രവേശന നിരോധനം നിലവിലുണ്ടെങ്കിലും, അവശ്യ സർവീസുകൾ എന്ന പരിഗണന നൽകി പെട്രോൾ,…
Read More