ട്രെയിൻ ടിക്കറ്റ് നിരക്കുകൾ കുറയും

മൈസൂരു: ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ സർവീസ് നടത്തുന്ന സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR) ടിക്കറ്റ് നിരക്കുകൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. കൂടാതെ ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ പ്രതിദിനം 42 ട്രെയിനുകൾ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു.

സൗത്ത് വെസ്റ്റേൺ റെയിൽവേ ഓടിക്കുന്ന ട്രെയിനുകൾക്കും സ്പെഷ്യൽ ട്രെയിനുകൾക്കും ഉത്സവ സീസണുകളിൽ ഈടാക്കിയിരുന്ന ടിക്കറ്റ് നിരക് 145 രൂപയ്ക്കും 385 രൂപയ്ക്കും ഇടയിലായിരുന്നു, എന്നാലിപ്പോൾ ബെംഗളൂരു-മൈസൂർ ട്രെയിൻ യാത്രികർക്ക് 65 രൂപയിൽ റിസർവ് ചെയ്യാത്ത ടിക്കറ്റ് ലഭ്യമാകും.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

ഈ റൂട്ടിൽ സ്ഥിരം യാത്ര ചെയ്യുന്ന റെയിൽവേ യാത്രക്കാർക്ക് ഇ അറിയിപ്പ് ആശ്വാസമേകുന്നതാണെങ്കിലും ട്രെയിൻ നിരക്ക് കുറഞ്ഞതിൽ മാത്രം ഇവർ സന്തുഷ്ടരല്ല, കോവിഡ് മഹാമാരിയ്ക്കു മുൻപ് രണ്ടു നഗരങ്ങൾക്കിടയിലായി ദിവസവും ഓടിയിരുന്ന 51 ട്രെയിനുകളുടെയും പുനപ്രവർത്തനം സൗത്ത് വെസ്റ്റേൺ റെയിൽവേ (സ്വാർ) ഉടൻ ആരംഭിക്കണമെന്നതാണ് ഇവരുടെ ആവശ്യം .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts