നിയമനത്തെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി റദ്ദാക്കി.

ബെംഗളൂരു: എയർപോർട്ട് പ്ലാനിംഗ് അതോറിറ്റി മേധാവിയുടെ നിയമനത്തെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിയമനം ‘ഡോക്ട്രിൻ ഓഫ് പ്ലഷർ’ പരിധിയിൽ വരുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയത്.

1965ലെ കർണാടക പ്ലാനിംഗ് അതോറിറ്റി റൂൾസ് റൂൾ 5 പ്രകാരം രവിക്ക് യോഗ്യതയില്ലെന്ന് ഹർജിക്കാരൻ അവകാശപ്പെട്ടു. എന്തെന്നാൽ ആവശ്യാനുസരണം നിയമനത്തിന് വേണ്ടി മുമ്പ് രവി തന്റെ വിലാസം മാറ്റിയതായി ഹർജിക്കാരനായ ടി നരസിംഹമൂർത്തി വാദിച്ചു. കൂടാതെ യെലഹങ്ക എംഎൽഎ എസ് ആർ വിശ്വനാഥ്, റവന്യൂ മന്ത്രി ആർ അശോക് രവിയുടെ അടുത്ത ബന്ധു ആണെന്നും അവരുടെ ശുപാർശ കത്തുകളുടെ അടിസ്ഥാനത്തിലാണ് നിയമനം നിയമനം ലഭിച്ചതെന്നും അദ്ദേഹം ഉന്നയിച്ചു.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

എന്നാൽ ചെയർമാനായി ഒരു യോഗ്യതയും നിശ്ചയിച്ചിട്ടില്ലെന്നും ആസൂത്രണ സമിതിയുടെ ഭാഗമായ അംഗങ്ങൾക്ക് മാത്രമായി യോഗ്യത പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനം വാദിച്ചു. ഹർജിയെ എതിർത്ത്, റൂൾ 5 (ബി) (iii) ലേക്ക് അധിക യോഗ്യതയായി ‘സാമൂഹിക പ്രവർത്തകനോ ഏതെങ്കിലും ബിരുദധാരിയോ’ ഉൾപ്പെടുത്തിയ നിയമങ്ങളിൽ 2016 സെപ്റ്റംബർ മുതൽ പ്രാബല്യത്തോടെയുള്ള ഭേദഗതി സംസ്ഥാന സർക്കാർ ഓർമപ്പെടുത്തി.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

965-ലെ ചട്ടങ്ങളിലെ റൂൾ 5-ൽ നിയമനിർമ്മാണ ഭേദഗതി കൊണ്ടുവന്നുകൊണ്ട്, സാമൂഹിക പ്രവർത്തന മേഖലയിൽ നിന്നുപോലും വ്യക്തികളെ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചാണ്, അതിനാൽ നിലവിലെ കേസിൽ പ്രതിപ്പട്ടികയിലുള്ള നമ്പർ 3-നെ (എ രവി) നിയമിക്കുന്നത് ചെയർമാൻ സർക്കാരിന്റെ തീരുമാനത്തിൽ ആണ് എന്ന്,” ബെഞ്ച് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts