മടിവാളയിൽ നിന്നും നാട്ടിലേക്ക് പോകാൻ കേരള ആർ ടി സി എ.സി സ്‌കാനിയ ബസ്സിൽ ടിക്കറ്റെടുത്തു; ഒടുവിൽ രണ്ടര മണിക്കൂറുകൾക്ക് ശേഷം വന്നത് സാധാ ഡീലക്സ് ബസ്സ്. വിശദമായി വായിക്കാം

ബെംഗളൂരു : ഞായറാഴ്ച്ച രാത്രി മടിവാളയിൽ നിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർടിസി ബസ് പണി മുടക്കിയതോടെ സ്ത്രികളും കുട്ടികളും ഉൾപ്പടെ നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി. 8 മണിക്ക് പുറപ്പെടേണ്ട കെഎസ്ആര്ടിസി 9 മണിയായിട്ടും കാണാതെ വന്ന യാത്രക്കാർ പരിഭ്രാന്തിയിൽ ആയി, കണ്ടക്ടറെ വിളിക്കാൻ ശ്രമിച്ചു എങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർക്ക് 10.30 യോടെ ആണ് ബസ് എത്തിയത്.

മാത്രമല്ല 760 രൂപ മുടക്കി എസി ബസ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ലഭിച്ചത് ഓർഡിനറി ബസ് ആണ്. വൈകിയത് ബസ് ബ്രേക്‌ഡൗൺ ആയത് മൂലം ആണെന്നു കണ്ടക്ടർ ന്യായികരിച്ചെങ്കിലും ഈ വിവരം യാത്രക്കാരെ വിളിച്ച് അറിയിക്കാൻ മുതിരാതിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ നടപടി യാത്രക്കാരിൽ പ്രതിഷേധത്തിന് ഇടയാക്കി.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

എസി ബിസിനു പകരം ഓർഡിനറി ബസ് എത്തിയത്തിനെ ചോദ്യംചെയ്ത യാത്രക്കാർക്ക് ലഭിച്ച മറുപടി തൃശൂർ എത്തുമ്പോ എസി ബസ്സിലേക്ക് മാറാം എന്നാണ്. എന്നാൽ തൃശൂർ വരെയുള്ള യാത്രക്കാർക്ക് ആ സൗകര്യം പോലും ലഭിച്ചില്ല. എന്നാൽ ബാക്കി തുക റീഫണ്ട് ചെയ്യാനും കെ എസ് ആർ ടി സി തയ്യാറായില്ല. ഇതുപോലെ ഉള്ള കാര്യങ്ങൾ ആണ് കെ എസ് ആർ ടി സിയെ ജനങ്ങളിൽ നിന്ന് അകറ്റുന്നത് എന്ന് യാത്രക്കാരിൽ ഒരാൾ അഭിപ്രായപ്പെട്ടു.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts