തക്കാളി വില താഴേക്ക്.

TOMATO

ചെന്നൈ: മഴക്കെടുതിമൂലം ഉയർന്ന തക്കാളിവില താഴുന്നു. നേരത്തെ കിലോയ്ക്ക് 160 രൂപ വരെ ഉയർന്ന തക്കാളിവില ഇപ്പോൾ ടി നഗർ, വടപളനി ഉൾപ്പെടെ നഗരത്തിലെ ചില കേന്ദ്രങ്ങളിൽ വില കിലോയ്ക്ക് 40-45 രൂപയായി കുറഞ്ഞട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലേക്ക് കൂടുതൽ തക്കാളി എത്തിയതാണ് വില കുറയാൻ കാരണം. ഇതിനാൽ വില പഴയ നിലയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ലോറികൾ എത്താത്തതാണ് വില കുറയാത്തതിനു കാരണമെന്നും കൂടുതൽ ലോറികൾ എത്തിയാൽ കുറച്ചുകൂടി കുറഞ്ഞ വിലയ്ക്ക് തക്കാളി വിൽക്കാമെന്നും തക്കാളി വ്യാപാരികളുടെ സംഘടന ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിനെത്തുടർന്ന് തക്കാളികളുമായി…

Read More

ട്രെയിൻ ടിക്കറ്റ് നിരക്കുകൾ കുറയും

മൈസൂരു: ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ സർവീസ് നടത്തുന്ന സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR) ടിക്കറ്റ് നിരക്കുകൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. കൂടാതെ ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ പ്രതിദിനം 42 ട്രെയിനുകൾ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. സൗത്ത് വെസ്റ്റേൺ റെയിൽവേ ഓടിക്കുന്ന ട്രെയിനുകൾക്കും സ്പെഷ്യൽ ട്രെയിനുകൾക്കും ഉത്സവ സീസണുകളിൽ ഈടാക്കിയിരുന്ന ടിക്കറ്റ് നിരക് 145 രൂപയ്ക്കും 385 രൂപയ്ക്കും ഇടയിലായിരുന്നു, എന്നാലിപ്പോൾ ബെംഗളൂരു-മൈസൂർ ട്രെയിൻ യാത്രികർക്ക് 65 രൂപയിൽ റിസർവ് ചെയ്യാത്ത ടിക്കറ്റ് ലഭ്യമാകും. ഈ റൂട്ടിൽ സ്ഥിരം യാത്ര ചെയ്യുന്ന റെയിൽവേ യാത്രക്കാർക്ക് ഇ അറിയിപ്പ് ആശ്വാസമേകുന്നതാണെങ്കിലും…

Read More