തക്കാളി വില താഴേക്ക്.

TOMATO

ചെന്നൈ: മഴക്കെടുതിമൂലം ഉയർന്ന തക്കാളിവില താഴുന്നു. നേരത്തെ കിലോയ്ക്ക് 160 രൂപ വരെ ഉയർന്ന തക്കാളിവില ഇപ്പോൾ ടി നഗർ, വടപളനി ഉൾപ്പെടെ നഗരത്തിലെ ചില കേന്ദ്രങ്ങളിൽ വില കിലോയ്ക്ക് 40-45 രൂപയായി കുറഞ്ഞട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലേക്ക് കൂടുതൽ തക്കാളി എത്തിയതാണ് വില കുറയാൻ കാരണം.

  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി

ഇതിനാൽ വില പഴയ നിലയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ലോറികൾ എത്താത്തതാണ് വില കുറയാത്തതിനു കാരണമെന്നും കൂടുതൽ ലോറികൾ എത്തിയാൽ കുറച്ചുകൂടി കുറഞ്ഞ വിലയ്ക്ക് തക്കാളി വിൽക്കാമെന്നും തക്കാളി വ്യാപാരികളുടെ സംഘടന ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതിനെത്തുടർന്ന് തക്കാളികളുമായി എത്തുന്ന ലോറികൾക്ക് പാർക്ക് ചെയ്യാൻ കൂടുതൽ സ്ഥലം അനുവദിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

 

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts