പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചേക്കും

ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് വിവരം. 2022 മെയ് മാസത്തിന് ശേഷം പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

Read More

തക്കാളി വില കുതിച്ചുയരുന്നു; താളം തെറ്റി അടുക്കള ബജറ്റ് 

തിരുവനന്തപുരം: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും 107-110ലേക്ക് ഉയര്‍ന്നു. ഒരാഴ്ച മുമ്പ് 40 രൂപ മുതല്‍ 60 രൂപയായിരുന്നു തക്കാളിയുടെ ചില്ലറവില. ഉയര്‍ന്ന താപനില, കുറഞ്ഞ ഉല്‍പ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയര്‍ന്ന വിലയ്ക്ക് കാരണം. മെയ് മാസത്തില്‍ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍…

Read More

പാൽ ലഭ്യത കുറഞ്ഞു, സർക്കാർ പ്രശ്നം പരിഹരിച്ചത് വില കൂട്ടിയല്ല 

ബെംഗളൂരു: സംസ്ഥാനത്ത് പാല്‍ ലഭ്യതയില്‍ കുറവ് നേരിട്ടതോടെ, പ്രതിസന്ധി പരിഹരിക്കാന്‍ വില കൂട്ടാതെ തന്നെ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിലകൂട്ടി സാധാരണക്കാര്‍ക്ക് അമിതഭാരം ഏല്‍പ്പിക്കാതെ പാലിന്റെ അളവില്‍ കുറവ് വരുത്തിയാണ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്. കര്‍ണാടക കോ ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനാണ് പായ്ക്കറ്റ് പാലിന് വില വര്‍ധിപ്പിക്കാതെ അളവ് കുറച്ച്‌ വിതരണം ചെയ്യുന്നത്. ഒരു ലിറ്റര്‍ പാലിന് 50 രൂപയാണ് ഈടാക്കിക്കൊണ്ടിരുന്നത്. അരലിറ്റര്‍ 24 രൂപയ്ക്കും നല്‍കിവരികയായിരുന്നു. പാല്‍ ലഭ്യതയില്‍ കുറവ് വന്നതോടെ 50 രൂപയ്ക്ക് 900 മില്ലി ലിറ്റര്‍ പാല്‍ നല്‍കാന്‍…

Read More

മദ്യവില ഉയർത്തുന്നു

BAR LIQUIR DRINK BAR

തിരുവനന്തപുരം: സാമ്പത്തിക നഷടം പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ മദ്യവില ഉയര്‍ത്താനൊരുങ്ങി സര്‍ക്കാര്‍. മദ്യവില്‍പ്പനയിലെ ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാകുബോള്‍ സര്‍ക്കാരിന് 170 കോടി നഷ്ട്ടമാകും. ഈ നഷ്ട്ടം പരിഹരിക്കാനാണ് വില്‍പ്പന നികുതി വര്‍ധിപ്പിക്കുന്നത്. ബെവ്‌കോ എം.ഡിയുടെ ശുപാര്‍ശ ധനവകുപ്പ് പരിശോധിക്കുകയാണ്. മദ്യ വിതരണം പ്രതിന്ധിയിലായതോടെ നികുതിയിനത്തില്‍ കഴിഞ്ഞ 15 ദിവസത്തില്‍ 100 കോടി രൂപ നഷ്ടമായെന്നും ബെവ്‌കോ വ്യക്തമാക്കി

Read More

പാലിന്റെയും തൈരിന്റെയും വിലവർദ്ധന പിൻവലിച്ച് കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) നന്ദിനി പാലിന്റെയും തൈരിന്റെയും ലിറ്ററിന് 3 രൂപ വർധിപ്പിച്ചതായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു, അത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും, എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയ ശേഷം തീരുമാനം പിൻവലിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ക്ഷീരകർഷകരംഗത്തെ സംസ്‌കരണ, പരിപാലനച്ചെലവ് വർധിച്ചതായി കെഎംഎഫ് ചൂണ്ടിക്കാട്ടി. കാലിത്തീറ്റ തയ്യാറാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ വില കുറഞ്ഞത് 30 ശതമാനമെങ്കിലും ഉയർന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2022 ജൂണിൽ ഞങ്ങൾ പ്രതിദിനം 94.20 ലക്ഷം ലിറ്റർ പാൽ ശേഖരിച്ചു. എന്നാൽ ഇത് 78.80…

Read More

ഉത്സവ സീസണിൽ പൂക്കൾക്ക് വിലകൂടി

ബെംഗളൂരു: ദസറ ആഘോഷങ്ങൾക്കൊപ്പം ആയുധം പൂജിക്കുന്ന പതിവിന് ഉപയോഗിക്കുന്ന മുല്ലപ്പൂവ്, താമരപ്പൂവ്, ജമന്തിപ്പൂവ് എന്നിവയുടെ വില വർധിച്ചതായി പൂക്കച്ചവടക്കാർ. ഒരു കിലോ മുല്ലപ്പൂവിന് ഇപ്പോൾ 1000 രൂപയും ലില്ലിപ്പൂവിന് 300 രൂപയും ജമന്തിപ്പൂവിന് 120 രൂപയുമാണ് വില. ഈ വർഷം കനത്ത മഴയിൽ വിളകൾ നശിച്ചതിനാൽ പൂക്കളുടെ നിരക്ക് ഇരട്ടിയായി വർധിച്ചതായി കെആർ മാർക്കറ്റ് ഫ്‌ളവർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജിഎൻ ദിവാകർ പറഞ്ഞു. മാലൂർ, ഹൊസ്‌കോട്ട്, ബഗലുരു, ആനേക്കൽ, നെലമംഗല, കോലാർ, ഹൊസുരു, ദാവണഗരെ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലെ മാർക്കറ്റുകളിലേക്ക് പൂക്കൾ എത്തുന്നത്.…

Read More

പച്ചക്കറി വില സാധാരണ നിലയിലാകാൻ 2 മാസം കൂടി വേണ്ടിവരും

ബെംഗളൂരു: പല ജില്ലകളിലും കനത്ത മൺസൂൺ നാശം വിതച്ചു, ഇതോടെ ആയിരക്കണക്കിന് ഏക്കറിലെ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, കാപ്‌സിക്കം, ഗ്രീൻ പീസ് തുടങ്ങിയ വിളകൾ നശിച്ചു. ഫലമായി പച്ചക്കറി വില കുത്തനെ ഉയർന്നു, കർഷകർക്ക് പുതിയ വിളകൾ വിളവെടുക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ പച്ചക്കറി വില കുറയാൻ രണ്ട് മാസം കൂടി വേണ്ടിവരുമെന്ന് നഗര കച്ചവടക്കാർ പറയുന്നു. ചിത്രദുർഗ , മൈസൂരു ,തുമകുരു ,ഹാസൻ, ചിക്കമംഗളൂരു എന്നിവിടങ്ങളിൽ പെയ്ത മഴ , ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്. ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്‌സ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ്…

Read More

കിലോയ്ക്ക് 100 രൂപ കടന്ന് നേന്ത്രപ്പഴം

ബെംഗളൂരു: നേന്ത്രപ്പഴത്തിന്റെ വില കുതിച്ച് ഉയരുന്നു. വിപണിയിൽ കിലോയ്ക്ക് 100 ​​രൂപയാണ്  ഇപ്പോൾ   വില . കേരളത്തിൽ മഴയെ തുടർന്ന് വാഴ കൃഷിക്ക് നാശം സംഭവിച്ചതാണ് കർണ്ണാടകയിലേക്കുള്ള പഴത്തിന്റെ വരവ് കുറഞ്ഞത്. ഇതും വില കൂടാൻ കാരണമായി. വയനാട്, കോഴിക്കോട്, തൃശൂർ, പാലക്കാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴം നഗരത്തിലേക്ക് എത്തിയിരുന്നത്. ഓണം സദ്യയ്ക്കായി കായവറുത്തത് ഉണ്ടാക്കാൻ നേന്ത്ര പഴം ആവശ്യമായി വന്നതും പഴത്തിന്റെ വില കൂടാൻ ഒരു കാരണമാണ്.

Read More

കളിമണ്ണ് ക്ഷാമം; കുതിച്ചുയർന്ന് ഗണേശ വിഗ്രഹങ്ങളുടെ വില

ബെംഗളൂരു: നഗരത്തിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പിൻവലിച്ചതിന്റെ സന്തോഷത്തിനിടയിൽ, കളിമൺ വിഗ്രഹത്തിന് സാധാരണയേക്കാൾ 50% കൂടുതൽ വിലയുള്ളതിനാൽ ഉത്സവം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടായേക്കാം. കഴിഞ്ഞ ഒരു മാസത്തിൽ അപ്രതീക്ഷിതമായി ഈർപ്പമുള്ള കാലാവസ്ഥ നേരിട്ടതാണ് വിഗ്രഹ നിർമ്മാതാക്കൾക്ക് കളിമൺ വിഗ്രഹത്തിന്റെ അടിസ്ഥാന വില വർധിപ്പിക്കാൻ നിർബന്ധിതരായത്. നിർത്താതെ പെയ്യുന്ന മഴയിൽ തടാകങ്ങൾ വക്കോളം നിറഞ്ഞു വിഗ്രഹനിർമ്മാണത്തിനുപയോഗിക്കുന്ന കളിമണ്ണ് വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതായും ഇത് കളിമണ്ണ് ക്ഷാമം സൃഷ്ടിച്ചുവെന്നും അവർ പറയുന്നു. വിഗ്രഹ നിർമ്മാതാക്കൾ വർഷം മുഴുവനും ജോലി ചെയ്യുന്നുണ്ടെങ്കിലും, പ്രധാനപ്പെട്ട ഉത്സവ സീസണിൽ എല്ലാവരും…

Read More

പാചകവാതക വില കൂട്ടി; 

ഡൽഹി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ പുതിയ വില 1060 രൂപയായി ഉയർന്നു. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് ഗാര്‍ഹിക പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് ആകട്ടേ 8.50 രൂപ കുറച്ചു, 2027 രൂപയാണ് പുതിയ വില.

Read More
Click Here to Follow Us