പുതിയ പദ്ധതികളുമായി നന്ദിനി ബ്രാൻഡ്; വന്ദേ ഭാരത് ട്രെയിനുകളിൽ പാൽ ഉൽപന്നങ്ങൾ വിൽക്കാൻ ഒരുങ്ങി കെഎംഎഫ്; വിശദാംശങ്ങൾ

ബെംഗളൂരു: നന്ദിനി എന്ന ബ്രാൻഡിൽ പാലുൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന കർണാടക മിൽക്ക് ഫെഡറേഷൻ (കെഎം) ഉടൻ ചോക്ലേറ്റ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. നന്ദിനി എന്ന ബ്രാൻഡ് രാജ്യത്തിന്റെ കർണാടകയിലും പല ഭാഗങ്ങളിലും പ്രശസ്തമാണ്. നന്ദിനി ബ്രാൻഡിൽ പാലിൽ നിർമ്മിച്ച നിരവധി മധുരപലഹാരങ്ങളും രാജ്യത്തുടനീളം വിതരണം ചെയ്യുന്നുണ്ട്. ബദാം ബർഫി, കശുവണ്ടി ബർഫി, ചോക്കലേറ്റ് ബർഫി, മൈസൂർ പാക്ക്, ബേസൻ ലഡൂ, ഡ്രൈ ഫ്രൂട്ട് ബർഫി, ധാർവാഡ് പേഡ, മിൽക്ക് പേഡ, ജാമൂൺ, റോസോഗൊല്ല തുടങ്ങി നിരവധി മധുരപലഹാരങ്ങൾ നന്ദിനി ബ്രാൻഡിൽ കെഎംഎഫ് വിതരണം ചെയ്യുന്നു. ചോക്ലേറ്റുകൾക്കൊപ്പം…

Read More

അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യമറിയിക്കാൻ ഒരുങ്ങി ‘നന്ദിനി’

ബെംഗളൂരു: അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യമറിയിക്കാൻ കർണാടക ക്ഷീരവിപണന ഫെഡറേഷൻ ബ്രാൻഡായ നന്ദിനി. ഇവരുടെ പാൽ ഉൽപ്പന്നങ്ങളുടെ ആദ്യ ബ്രാഞ്ച് ദുബായിൽ തുറക്കും. ഇതിനു വേണ്ടിയുള്ള ആദ്യ ലോഡ് കയറ്റുമതി ചെയ്യുന്നത് കൊച്ചി തുറമുഖം വഴിയാണ്. കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറത്തിന്റെ ഇടപെടലാണ് ഇത് വഴിവെച്ചത്. ഈസ്റ്റ് എൻഡ് എൻറർപ്രൈസസ് വഴി ചൊവ്വാഴ്ചയാണ് കേരളത്തിൽ ഉത്പന്നങ്ങളുമായി ചരക്ക് കണ്ടെയ്നർ ദുബായിലേക്ക് പുറപ്പെടുക. വെണ്ണ, ചീസ്, ടെട്രാപാക്ക് പാൽ തുടങ്ങിയ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. കൊച്ചി വഴി കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾ ആറ് ദിവസം കൊണ്ടാണ് ദുബായിലെത്തുക. മംഗളൂരു…

Read More

കേരളത്തിൽ നന്ദിനി ഔട്‌ലെറ്റ് തുറക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ നേരിട്ട് ‘നന്ദിനി’ ഔട്ലെറ്റ് തുറക്കുന്നതിൽ സംസ്ഥാന സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു. ദേശീയ ക്ഷീര വികസന ബോർഡിന് സർക്കാർ പരാതി നൽകി. സംസ്ഥാനത്തെ ക്ഷീര കർഷകരെ വലിയരീതിയിൽ ബാധിക്കുമെന്നതിനാൽ നന്ദിനി പാൽ നേരിട്ട് വിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. കർണാടക സർക്കാറിനെയും പ്രതിഷേധം അറിയിക്കും. കേരളത്തിൽ ‘നന്ദിനി’ പാൽ നേരിട്ട് വിൽക്കുന്നത് സഹകരണ തത്വങ്ങൾക്ക് എതിരാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ നിലവിൽ വിവിധ ഔട്ട്‍ലെറ്റുകൾ വഴി വിൽക്കുന്നുണ്ടെന്നും എന്നാൽ ‘നന്ദിനി’ പാലിന്റെ നേരിട്ടുള്ള…

Read More

മിൽമയേക്കാൾ വില കുറച്ച് നന്ദിനി

തിരുവനന്തപുരം:സഹകരണ നിയമങ്ങള്‍ മറികടന്നും മറ്റൊരു സ്ഥാപനത്തിന്റെ അധികാരപരിധിയില്‍ കടന്നുകയറിയും കര്‍ണ്ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ നടത്തുന്ന പാല്‍ക്കച്ചവടം മില്‍മയ്‌ക്കും ക്ഷീര കര്‍ഷകര്‍ക്കും തിരിച്ചടിയാകുന്നതായി റിപ്പോർട്ട്‌. പാലും പാലുത്പന്നങ്ങളും വില്പന നടത്താന്‍ അതിര്‍ത്തി കടന്ന് എത്തി ഔട്ട്ലെറ്റുകള്‍ തുറന്നതിന് പിന്നാലെ കേരളത്തില്‍ 100 ഫ്രാഞ്ചൈസികളെ ക്ഷണിച്ചുകൊണ്ട് നന്ദിനി പരസ്യവും നല്‍കി. മില്‍മയുടെ പാലിനേക്കാള്‍ 12 രൂപയുടെ വരെ കുറവുണ്ട് ‘നന്ദിനി” പാലിന്. കര്‍ണ്ണാടക സര്‍ക്കാര്‍ നന്ദിനിക്ക് പ്രതിവര്‍ഷം 1200 കോടി രൂപയുടെ ഇന്‍സെന്റീവ് നല്‍കുന്നതിനാലാണ് പാല്‍ വിലകുറച്ച്‌ വില്‍ക്കാന്‍ കഴിയുന്നത്. ഔട്ട്ലെറ്റുകള്‍ വ്യാപകമാകുന്നതോടെ നന്ദിനി പാല്‍…

Read More

സംസ്ഥാനത്തെ പാൽ വിവാദത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി 

ബെംഗളൂരു: സംസ്ഥാനത്ത് പുകയുന്ന പാൽ രാഷ്ട്രീയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. നിലവിൽ കർണാടകയിൽ അമുൽ ബ്രാൻഡിന് എതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയിലാണ് ‘നന്ദിനി’യെ പിന്തുണച്ച് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ഗുജറാത്തിലെ അമുൽ, കർണാടകയിൽ എത്തിയതു സംസ്ഥാനത്തെ പാൽ ബ്രാൻഡായ നന്ദിനിക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയാണു വിവാദം. കോലാറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണു ബെംഗളൂരു ജെപി നഗറിലെ നന്ദിനി ഔട്ട്‌ലേറ്റ് രാഹുൽ സന്ദർശിച്ചത്. പാർലറിൽ നിന്ന് നന്ദിനി ഐസ്ക്രീം രാഹുൽ ആസ്വദിച്ചു കഴിച്ചു. ‘കർണ്ണാടകയുടെ അഭിമാനം- നന്ദിനിയാണ് ഏറ്റവും നല്ലത്’ എന്ന് ചിത്രത്തോടൊപ്പം…

Read More

തൈര് പാക്കറ്റുകളിൽ ഹിന്ദി വേണം, സംസ്ഥാനത്ത് അടുത്ത വിവാദം 

ബെംഗളൂരു: നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് വീണ്ടും ഹിന്ദി വിവാദം. നന്ദിനി തൈര് പാക്കറ്റില്‍ ദഹി എന്ന് ഹിന്ദിയില്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്. ഇത് ‘ഹിന്ദി അടിച്ചേല്‍പ്പിക്കലാണെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. കര്‍ണാടക മില്‍ക്ക് ഫെഡറേഷനോട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ തൈര് പാക്കറ്റുകളില്‍ ഹിന്ദിയില്‍ ദഹി എന്നെഴുതാനുള്ള നീക്കം ഉണ്ടായത്. ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള മറ്റൊരു ശ്രമമെന്ന നിലയിലാണ് ഇതിനെ കാണുന്നത്. പാക്കറ്റുകളില്‍ ദഹി എന്ന് പ്രാധാന്യത്തോടെ പറയുകയും ബ്രാക്കറ്റില്‍ “മൊസാരു”…

Read More

പാൽ ലഭ്യത കുറഞ്ഞു, സർക്കാർ പ്രശ്നം പരിഹരിച്ചത് വില കൂട്ടിയല്ല 

ബെംഗളൂരു: സംസ്ഥാനത്ത് പാല്‍ ലഭ്യതയില്‍ കുറവ് നേരിട്ടതോടെ, പ്രതിസന്ധി പരിഹരിക്കാന്‍ വില കൂട്ടാതെ തന്നെ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിലകൂട്ടി സാധാരണക്കാര്‍ക്ക് അമിതഭാരം ഏല്‍പ്പിക്കാതെ പാലിന്റെ അളവില്‍ കുറവ് വരുത്തിയാണ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്. കര്‍ണാടക കോ ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനാണ് പായ്ക്കറ്റ് പാലിന് വില വര്‍ധിപ്പിക്കാതെ അളവ് കുറച്ച്‌ വിതരണം ചെയ്യുന്നത്. ഒരു ലിറ്റര്‍ പാലിന് 50 രൂപയാണ് ഈടാക്കിക്കൊണ്ടിരുന്നത്. അരലിറ്റര്‍ 24 രൂപയ്ക്കും നല്‍കിവരികയായിരുന്നു. പാല്‍ ലഭ്യതയില്‍ കുറവ് വന്നതോടെ 50 രൂപയ്ക്ക് 900 മില്ലി ലിറ്റര്‍ പാല്‍ നല്‍കാന്‍…

Read More

നന്ദിനി പാലിന്റെയും തൈരിന്റെയും ലിറ്റർ വില കൂട്ടി; പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: നന്ദിനി ബ്രാൻഡ് പ്രവർത്തിക്കുന്ന കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) സമീപകാല തീരുമാനപ്രകാരം നന്ദിനി ബ്രാൻഡിന് കീഴിലുള്ള പാലിന്റെ വില ലിറ്ററിന് 3 രൂപ കൂടും. പാലിന് പുറമെ നന്ദിനി തൈരിന്റെ വിലയും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിക്കും. നവംബർ 14 തിങ്കളാഴ്ച കെഎംഎഫ് ആണ് പ്രഖ്യാപനം നടത്തിയത്, പുതിയ വില നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും. ഏറ്റവും പുതിയ വിലവർദ്ധനയോടെ ടോൺഡ് മിൽക്ക് ലിറ്ററിന് 37 രൂപയിൽ നിന്ന് 40 രൂപയായി ഉയരും. കന്നുകാലികൾക്ക് ലംപി ത്വക്ക് രോഗം ബാധിച്ചതും…

Read More

നന്ദിനി ബൂത്തുകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി.

ബെംഗളൂരു: 14 ദിവസത്തെ ലോക്ക്ഡൗണിനോട് അനുബന്ധിച്ച്  സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായി നന്ദിനി ബൂത്തുകളുടെ പാൽ വിൽപ്പനയ്ക്കും പ്രവർത്തനത്തിനും ഏർപ്പെടുത്തിയ സമയക്രമത്തിൽ സർക്കാർ വ്യാഴാഴ്ച മാറ്റം അനുവദിച്ചു. പുതിയ ഉത്തരവ് പ്രകാരം പാൽ ബൂത്തുകൾ രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാൻ അനുവദിക്കും. പഴയ ഉത്തരവ് പ്രകാരം രാവിലെ 6 മുതൽ 10 വരെയുള്ള വിൽപ്പന സമയം വെട്ടിക്കുറച്ചതിന്റെ ഫലമായി നന്ദിനി ബൂത്തിലൂടെ ഉള്ള  വിൽപ്പനയെ 27 ശതമാനം ബാധിച്ചതായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) റിപ്പോർട്ട്ചെയ്തിരുന്നു. സംസ്ഥാനത്തൊട്ടാകെ 1700 ഓളം പാൽ പാർലറുകൾ പ്രവർത്തിക്കുന്നുണ്ട്, ഇതിൽ 1000…

Read More

നന്ദിനി പാൽ വില ഉയർത്തില്ലെന്ന് മന്ത്രി

ബെം​ഗളുരു: നന്ദിനി പാലിന്റെ വില കൂട്ടില്ലെന്ന് വ്യക്തമാക്കി മൃ​ഗസംരക്,ണ മന്ത്രി വെങ്കട്ടറാവു നാ​ട​ഗൗഡ. കർണ്ണാടക മിൽക്ക് ഫെഡറേഷന്റെ കീഴിലുള്ള നന്ദിനി പാലിന് നിലവിൽ വില വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read More
Click Here to Follow Us