സംസ്ഥാനത്തെ പാൽ വിവാദത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി 

ബെംഗളൂരു: സംസ്ഥാനത്ത് പുകയുന്ന പാൽ രാഷ്ട്രീയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. നിലവിൽ കർണാടകയിൽ അമുൽ ബ്രാൻഡിന് എതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

ഇതിനിടയിലാണ് ‘നന്ദിനി’യെ പിന്തുണച്ച് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ഗുജറാത്തിലെ അമുൽ, കർണാടകയിൽ എത്തിയതു സംസ്ഥാനത്തെ പാൽ ബ്രാൻഡായ നന്ദിനിക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയാണു വിവാദം.

  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!

കോലാറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണു ബെംഗളൂരു ജെപി നഗറിലെ നന്ദിനി ഔട്ട്‌ലേറ്റ് രാഹുൽ സന്ദർശിച്ചത്. പാർലറിൽ നിന്ന് നന്ദിനി ഐസ്ക്രീം രാഹുൽ ആസ്വദിച്ചു കഴിച്ചു. ‘കർണ്ണാടകയുടെ അഭിമാനം- നന്ദിനിയാണ് ഏറ്റവും നല്ലത്’ എന്ന് ചിത്രത്തോടൊപ്പം ട്വീറ്റും ചെയ്തു. എസിസിഐ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാർ തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വർണ്ണ പണയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ബെംഗളൂരുവിൽ ജ്വല്ലറി ഉടമ ഒളിവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts