മംഗളുരു സ്ഫോടനം: എൻ.ഐ.എ അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു. ദേശീയ അന്വേഷണ ഏജന്‍സി ബുധനാഴ്ച മംഗളൂരു പോലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്തിരുന്നു.

മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിനെ എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും.

നവംബര്‍ 19നാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന കുക്കര്‍ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ മുഹമ്മദ് ഷാരിഖിനും ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തമ പൂജാരിക്കും പരിക്കേറ്റിരുന്നു.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

സ്‌ഫോടനത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഡിറ്റണേറ്ററും വയറുകളും ബാറ്ററികളും ഘടിപ്പിച്ച കുക്കര്‍ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. 40 ശതമാനം പൊള്ളലേറ്റ ഷാരിഖിന് സംഭവത്തിന് ശേഷം വ്യക്തമായി സംസാരിക്കാന്‍ കഴിയുന്നില്ല. സിറ്റി പോലീസ് പുരുഷോത്തമ പൂജാരിയില്‍ നിന്നും മൊഴി എടുത്തിരുന്നു. എന്‍ ഐ എ സംഘം ഡോക്ടര്‍മാരുടെ സഹായത്തോടെ ഷാരിഖിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts