ദളിത് യുവാവിനെ മർദ്ദിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: തങ്ങളുടെ വാഹനത്തെ ഓവർടേക്ക് ചെയ്തതിന് മുന്നാക്ക ജാതിക്കാർ കെട്ടിയിട്ട് മർദിച്ച ദളിത് യുവാവ് മരിച്ചു. കർണ്ണാടകയിൽ ദളിതനായ 22 വയസുള്ള ഉദയ് എന്ന യുവാവിനെയാണ് മുന്നാക്ക ജാതിക്കാർ കെട്ടിയിട്ട് മർദിച്ചത്. തുടർന്ന് മർദനമേറ്റ യുവാവിനെ മണിക്കൂറുകൾക്കകം മരിച്ച നിലയിൽ കണ്ടെത്തി. പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണ് മരണപ്പെട്ട യുവാവ്. തലസ്ഥാനമായ ബംഗളൂരുവിൽ നിന്ന് 110 കിലോമീറ്റർ അകലെ കോലാർ ജില്ലയിലെ മുൽബാഗലിലെ ബേവഹള്ളി സ്വദേശി ഉദയ് കിരൺ ആണ് മരിച്ചത്. സംഭവത്തിൽ യുവാവിനെ മർദിച്ച രാജു, ശിവരാജ്, ഗോപാൽ കൃഷ്ണപ്പ, മുനിവെങ്കടപ്പ എന്നിവരെ പൊലീസ്…

Read More

ഗ്രാമീൺ ബാങ്കിൽ കവർച്ച, 3.5 കോടിയുടെ സ്വർണവും 14 ലക്ഷം രൂപയും കവർന്നു

ബെംഗളൂരു: ഗ്യാസ് കട്ടർ ഉപയോഗിച്ച് ബാങ്ക് കുത്തിത്തുറന്ന് 3.5 കോടിയുടെ സ്വർണാഭരണങ്ങളും 14 ലക്ഷം രൂപയും കവർന്ന് മോഷ്ടാക്കൾ. കർണാടകയിലെ ദൊഡ്ഡബല്ലാപൂർ താലൂക്കിലെ ജി.ഹോസഹള്ളിയിലുള്ള കർണാടക ഗ്രാമീൺ ബാങ്കിൽ നവംബർ 26ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മോഷണത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദണ്ടി പരിശോധന നടത്തി. ഹൊസഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വിദ്യാർത്ഥികളെ കൊണ്ട് സഹിക്കാൻ വയ്യാതെ അധ്യാപകർ കൂട്ടരാജിയിലേക്ക് 

ബെംഗളൂരു:  വിദ്യാർത്ഥികളുടെ പെരുമാറ്റം സഹിക്കാൻ വയ്യാതെ അധ്യാപകർ കൂട്ടത്തോടെ രാജിവെക്കുന്നതായി റിപ്പോർട്ട്. അധ്യാപകർ വിദ്യാർത്ഥികളെ പേടിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും കർണാടക അസോസിയേഷൻ ഓഫ് മാനേജ്‌മെന്റ് സ്‌കൂൾ സൈക്രട്ടറിയായ ഡി ശശികുമാർ പറയുന്നു. വടക്കൻ ബംഗളുരൂവിൽ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അദ്ധ്യാപിക പറയുന്നത് സ്‌കൂളിൽ പോകാൻ തന്നെ ഇപ്പോൾ ഭയമാണെന്നാണ്. രാവിലെ എഴുന്നേൽക്കുന്നത് തന്നെ ആശങ്കയിലാണെന്നും ഒരു പ്രത്യേക ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഓർത്താൽ തന്നെ ഭയമാണെന്നും അവർ പറയുന്നു. എന്നാൽ എല്ലാ വിദ്യാർത്ഥികളും ഒരു പോലെയല്ലെന്നും അവർ കൂട്ടിച്ചേർത്തു. അധ്യാപകരോട് നല്ല രീതിയിൽ…

Read More

സ്ഫോടന കേസിലെ പ്രതിയെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യും

ബെംഗളൂരു: മംഗലൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ മുഹമ്മദ് ഷാരിഖിനെ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയില്‍ എത്തിച്ച്‌ ചോദ്യം ചെയ്യും. ഷാരിഖ് ആലുവയില്‍ താമസിച്ചിരുന്നതായും കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. കൊച്ചി പനമ്പിള്ളി നഗര്‍ അടക്കമുള്ള പ്രദേശങ്ങളിലാണ് ഷാരിഖ് എത്തിയത്. കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഷാരിഖിന്റെ സന്ദര്‍ശനമെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. കേസില്‍ കൊച്ചി എന്‍ഐഎ യൂണിറ്റിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്‌ഫോടനത്തിനു മുന്നോടിയായി കൊച്ചിയില്‍ പല തവണ തങ്ങിയ ഷാരിഖിന്റെ നീക്കങ്ങള്‍…

Read More

മംഗളുരു സ്ഫോടനം: എൻ.ഐ.എ അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു. ദേശീയ അന്വേഷണ ഏജന്‍സി ബുധനാഴ്ച മംഗളൂരു പോലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്തിരുന്നു. മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിനെ എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും. നവംബര്‍ 19നാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന കുക്കര്‍ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ മുഹമ്മദ് ഷാരിഖിനും ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തമ പൂജാരിക്കും പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഡിറ്റണേറ്ററും വയറുകളും ബാറ്ററികളും ഘടിപ്പിച്ച കുക്കര്‍ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. 40 ശതമാനം…

Read More

സ്കൂൾ ബസിന് മുകളിൽ വൈദ്യുത കേബിൾ പൊട്ടിവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്

ബെംഗളൂരു: നിർമൽ ജില്ല കല്ലൂർ ഗ്രാമത്തിലെ സായിബാബ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച സ്കൂൾ ബസിനു മുകളിൽ വൈദ്യുത കമ്പികൾ വീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഭൈൻസ ഏരിയാ ആശുപത്രിയിലേക്ക് മാറ്റി. അദിലാബാദ് ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനത്തിന്റെ സ്കൂൾ ബസ് ബസറ സരസ്വതി ക്ഷേത്രത്തിൽ നിന്ന് കല്ലൂർ സായി ബാബ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ 56 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ ചികിത്സയിലായ ശേഷം മുഴുവൻ വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും മറ്റൊരു വാഹനത്തിൽ അദിലാബാദിലേക്ക്…

Read More

വിലത്തകർച്ച; കർണാടകയിലെ തക്കാളി, ഉള്ളി കർഷകർ കണ്ണീരിൽ

ബെംഗളൂരു: സംസ്ഥാനത്ത് വിളവെടുപ്പ് കുതിച്ചുയർന്നതോടെ തക്കാളി, ഉള്ളി കർഷകർ ആശങ്കയിൽ. കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി ഉള്ളി, തക്കാളി കർഷകർക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്ന് കോലാർ ജില്ലാ പഴം-പച്ചക്കറി കർഷക സമര സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. യശ്വന്ത്പൂർ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) യാർഡിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉള്ളി വില കിലോയ്ക്ക് 2 രൂപയ്ക്കും 10 രൂപയ്ക്കും ഇടയിൽ കുറഞ്ഞു എന്നാൽ, ഉൽപന്നങ്ങളുടെ ഗുണനിലവാരമനുസരിച്ച് കിലോയ്ക്ക് 12 മുതൽ 18 രൂപ വരെ വിലനിലവാരത്തിൽ ഇപ്പോൾ സ്ഥിരത കൈവരിച്ചിട്ടുണ്ട്. കർഷകരുടെ…

Read More

പാൽ, നെയ്യ് എന്നിവയുടെ വിലവർധനയിൽ വലഞ്ഞ് നഗരത്തിലെ ഹോട്ടലുടമകൾ

HOTEL STAFF COOK FOOD

ബെംഗളൂരു: പാലിന്റെയും നെയ്യിന്റെയും വില കുതിച്ചുയരുന്നതും വെണ്ണയുടെ ദൗർലഭ്യവും ബെംഗളൂരുവിലെ ഹോട്ടലുടമകളെ ബുദ്ധിമുട്ടിലാക്കുന്നു, പാൽ നെയ്യ് ഉത്പന്നങ്ങൾക്കെല്ലാം വില വർധിച്ചു എങ്കിലും ഹോട്ടൽ ഉടമകൾ ഇതുവരെ ലഘുഭക്ഷണത്തിനും ഭക്ഷണത്തിനും വില വർദ്ധിപ്പിച്ചിട്ടില്ല. നെയ്യും വെണ്ണയും ഇന്ത്യൻ വിഭവങ്ങളിൽ നിർബന്ധിത ചേരുവകളാണ്. അതുകൊണ്ടുതന്നെ ശരാശരി 10 കിലോ വെണ്ണയും രണ്ട് ലിറ്റർ നെയ്യും ഹോട്ടലുകളിൽ നിത്യേന ആവശ്യമാണ്. പാവ് ഭാജി, ദോശ, ഉപ്മ, നിരവധി മധുരപലഹാരങ്ങൾ തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളിലെ പ്രധാന ചേരുവകളാണ് വെണ്ണയും നെയ്യും. കോവിഡിന് ശേഷം സർക്കാർ നിരവധി ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു.…

Read More

ബെംഗളൂരു സൗത്ത് മേഖലയിൽ പുലി ഭീതി

ബെംഗളൂരു: സോമപുരയ്ക്കടുത്തുള്ള തുറഹള്ളി സംസ്ഥാന വനമേഖലയിൽ രണ്ടാഴ്ച മുമ്പ് കണ്ട പുലിയെ വീണ്ടും കണ്ടു. മാത്രവുമല്ല, മറ്റൊരു ഇതിനെ കൂടാതെ മറ്റൊരു പുലിയെ കൂടി കണ്ടതായി തുറഹള്ളി ഫോറസ്റ്റ് പാച്ചിനുള്ളിലെ പൗരന്മാരെയും അറിയിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പുള്ളിപുലികളുടെ ദൃശ്യങ്ങൾ സൗത്ത് ബെംഗളൂരു നിവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു, ജനങ്ങൾ പുള്ളിപ്പുലിയെ പിടികൂടി മൃഗശാലകളിലേക്കോ രക്ഷാകേന്ദ്രങ്ങളിലേക്കോ അയക്കണമെന്ന് ആവശ്യപ്പെടുന്നു. പിടികിട്ടാപ്പുള്ളികളായ പുലിയെ പിടിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ രണ്ട് കൂടുകൾ സ്ഥാപിച്ചു. എന്നിരുന്നാലും, പദ്ധതി പരാജയപെട്ടു. പുള്ളിപ്പുലികൾ വനത്തിനുള്ളിൽ വിഹരിക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല. വാസ്തവത്തിൽ, മൃഗങ്ങളും…

Read More

യുവതിയെ പുള്ളിപ്പുലി വീട്ടുമുറ്റത്ത് ആക്രമിച്ചു കൊന്നു

ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി നരസിപൂർ ഉൾപ്രദേശത്ത് 20 കാരിയായ വിദ്യാർത്ഥിയെ പുള്ളിപ്പുലി കൊന്നതിന് തൊട്ടുപിന്നാലെ, 23 കാരിയായ മറ്റൊരു വിദ്യാർത്ഥിയെ വീട്ടുമുറ്റത്ത് പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ടി നരസിപൂർ താലൂക്കിലെ എസ് കെബെഹുണ്ടി ഗ്രാമവാസിയായ മേഘനയാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ടി നരസിപൂരിലെ സർക്കാർ ആശുപത്രിയിൽ മരിച്ചു. വാർത്ത കാട്ടുതീ പോലെ പരന്നതോടെ രോഷാകുലരായ നാട്ടുകാർ താലൂക്ക് ജനറൽ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി പുലിയെ പിടികൂടാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിച്ചു. വനപാലകർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും…

Read More
Click Here to Follow Us