മംഗളൂരു സ്ഫോടനം, ഓട്ടോറിക്ഷ ഡ്രൈവറുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കും

മംഗളൂരു: സ്ഫോടനത്തിൽ കുക്കർ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ, ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പുരുഷോത്തമ പൂജാരിയുടെ തുടര്‍ ചികിത്സ ചിലവുകള്‍ സര്‍ക്കാര്‍ നേരിട്ട് വഹിക്കും. ഇതുസംബന്ധിച്ച്‌ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. മകളുടെ ഇഎസ്‌ഐ ആനുകൂല്യം ഉപയോഗിച്ചായിരുന്നു ഇതുവരെ ചികിത്സ ചിലവുകൾ വഹിച്ചത്. ആഭ്യന്തര മന്ത്രി അരഗ രാജേന്ദ്ര നേരത്തെ പുരുഷോത്തമയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ അരലക്ഷം രൂപ ഭാര്യക്ക് കൈമാറിയിരുന്നു. ഓടോറിക്ഷയില്‍ യാത്രക്കാരനായിരുന്ന മുഹമ്മദ് ശാരിഖിനെ മംഗളൂരു ആശുപത്രിയില്‍ നിന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

മംഗളൂരു സ്ഫോടനം, പ്രതിയുടെ കേരള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

ബെംഗളൂരു: മംഗളൂരു സ്‌ഫോടന കേസിൽ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതൽ തെളിവുകൾ. പ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിലെത്തിയത് സാമ്പത്തിക സമാഹരണത്തിനെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദ് ഷാരിഖ് സന്ദർശിച്ചവരുടെ വിശദാംശങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. ഇയാൾ നഗരങ്ങളിലും തീരദേശ മേഖലകളിലും താമസിച്ച് നിരവധി കൂടിക്കാഴ്ചകൾ നടത്തി. ഷാരിഖ് കൊച്ചിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ സമാഹരിച്ചോയെന്നും പരിശോധിച്ചു വരുന്നു. സ്ഫോടനത്തിന് മുൻപ് ഷാരിഖ് ട്രയൽ നടത്തിയിരുന്നെന്ന് എൻഐഎ അറിയിച്ചിരുന്നു. സ്ഫോടനം നടന്നതിന് ഒരാഴ്ച മുമ്പ് ശിവമോഗയിലെ ഒരു വനമേഖലയിൽ വച്ച് പ്രതി ട്രയൽ…

Read More

സ്ഫോടന കേസിലെ പ്രതിയെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യും

ബെംഗളൂരു: മംഗലൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ മുഹമ്മദ് ഷാരിഖിനെ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയില്‍ എത്തിച്ച്‌ ചോദ്യം ചെയ്യും. ഷാരിഖ് ആലുവയില്‍ താമസിച്ചിരുന്നതായും കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. കൊച്ചി പനമ്പിള്ളി നഗര്‍ അടക്കമുള്ള പ്രദേശങ്ങളിലാണ് ഷാരിഖ് എത്തിയത്. കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഷാരിഖിന്റെ സന്ദര്‍ശനമെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. കേസില്‍ കൊച്ചി എന്‍ഐഎ യൂണിറ്റിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്‌ഫോടനത്തിനു മുന്നോടിയായി കൊച്ചിയില്‍ പല തവണ തങ്ങിയ ഷാരിഖിന്റെ നീക്കങ്ങള്‍…

Read More

മംഗളുരു സ്ഫോടനം: എൻ.ഐ.എ അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു. ദേശീയ അന്വേഷണ ഏജന്‍സി ബുധനാഴ്ച മംഗളൂരു പോലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്തിരുന്നു. മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിനെ എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും. നവംബര്‍ 19നാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന കുക്കര്‍ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ മുഹമ്മദ് ഷാരിഖിനും ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തമ പൂജാരിക്കും പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഡിറ്റണേറ്ററും വയറുകളും ബാറ്ററികളും ഘടിപ്പിച്ച കുക്കര്‍ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. 40 ശതമാനം…

Read More

മുഹമ്മദ്‌ ഷാരിഖ് ഉടുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ചിരുന്നു

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരീഖ് ഉടുപ്പി ശ്രീകൃഷ്ണ മഠവും സന്ദർശിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സ്ഫോടനം നടന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഒക്ടോബർ 11ന് ശ്രീകൃഷ്ണ മഠം സന്ദർശിച്ച ശേഷം മുഹമ്മദ് ഷാരീഖ് ഉടുപ്പിയിലെ കാർ സ്ട്രീറ്റിൽ അലഞ്ഞുതിരിയുകയായിരുന്നു. ഷാരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ലൊക്കേഷൻ കണ്ടെത്തുകയും ഇവിടെ വച്ച് ആരേയോ ഫോണിൽ വിളിച്ചതായും പോലീസ് കണ്ടെത്തി. ഇതിന്റെ ലക്ഷണങ്ങൾ മംഗളൂരു പോലീസ് മഠത്തിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടൊപ്പം കാർ സ്ട്രീറ്റിലെ കടകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും സിസിടിവികളും നിരീക്ഷിക്കുന്നുണ്ട്. പ്രതി ഇവിടെ സ്ഫോടനം…

Read More
Click Here to Follow Us