സുരക്ഷ ഉറപ്പാക്കുന്നു, റാപ്പിഡോകളിലും ഇനി സീറ്റ് ബെൽറ്റ് 

ബെംഗളൂരു: നഗരത്തിൽ സുരക്ഷിത യാത്രയുടെ ഭാഗമായി ഓട്ടോറിക്ഷകളിലും സീറ്റ് ബെൽറ്റ് സംവിധാനം വരുന്നു. വെബ് ടാക്സി കമ്പനിയായ റാപ്പിഡോ ആദ്യഘട്ടത്തിൽ 100 ​​ഓട്ടോറിക്ഷകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിച്ചു. സാധാരണക്കാർ കൂടുതലായി യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന വാഹനമാണ് ഓട്ടോറിക്ഷ. ഓട്ടോറിക്ഷകൾ പെട്ടന്ന് ബ്രേക്ക്‌ ഇടുമ്പോഴും തല മുൻഭാഗം ഇടിക്കുന്നതും റോഡിലേക്ക് തെറിച്ച് വീഴുന്നതും അപകടങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് കാറിലെ പോലെ ഓട്ടോകളിലും സീറ്റ് ബെൽറ്റ് എന്ന ആശയം ഉടലെടുത്തത്. കമ്പനി ചെലവിൽ തന്നെയാണ് ഓട്ടോകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി വിജയം കണ്ടാൽ…

Read More

മംഗളൂരു സ്ഫോടനം, ഓട്ടോറിക്ഷ ഡ്രൈവറുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കും

മംഗളൂരു: സ്ഫോടനത്തിൽ കുക്കർ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ, ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പുരുഷോത്തമ പൂജാരിയുടെ തുടര്‍ ചികിത്സ ചിലവുകള്‍ സര്‍ക്കാര്‍ നേരിട്ട് വഹിക്കും. ഇതുസംബന്ധിച്ച്‌ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. മകളുടെ ഇഎസ്‌ഐ ആനുകൂല്യം ഉപയോഗിച്ചായിരുന്നു ഇതുവരെ ചികിത്സ ചിലവുകൾ വഹിച്ചത്. ആഭ്യന്തര മന്ത്രി അരഗ രാജേന്ദ്ര നേരത്തെ പുരുഷോത്തമയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ അരലക്ഷം രൂപ ഭാര്യക്ക് കൈമാറിയിരുന്നു. ഓടോറിക്ഷയില്‍ യാത്രക്കാരനായിരുന്ന മുഹമ്മദ് ശാരിഖിനെ മംഗളൂരു ആശുപത്രിയില്‍ നിന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

ഓൺലൈൻ ഓട്ടോറിക്ഷ ബുക്ക്‌ ചെയ്താൽ ഇനി നടപടി സ്വീകരിക്കും 

ബെംഗളൂരു: ഓൺലൈൻ റൈഡിംഗ് ആപ്പുകളായ ഒല, ഓബർ, റാപ്പിഡോ തുടങ്ങിയവയിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്താൽ ഇനി നിയമനടപടി സ്വീകരിക്കും . സംരംഭകർ അധിക ചാർജ് ഈടാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് കർണാടകയിലെ ഗതാഗത, റോഡ് സുരക്ഷാ വകുപ്പും മൊബിലിറ്റി പ്രതിനിധികളും ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഓൺലൈൻ ടാക്സി ആപ്പുകളിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ ടി എച്ച് എം കുമാർ അറിയിച്ചു. എന്തെങ്കിലും കാരണത്താൽ കമ്പനികളുടെ…

Read More
Click Here to Follow Us