നാട്ടിൽ പോകാൻ ബൈക്ക് മോഷണം; മലയാളി യുവാവ് അറസ്റ്റിൽ; സംഭവം ഇങ്ങനെ

ബെംഗളൂരു : ബൈക്ക് മോഷ്ടിച്ച മലയാളി ഹോട്ടൽജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു.

തലശ്ശേരി സ്വദേശി ഷഹീം (19) ആണ് അറസ്റ്റിലായത്. നാട്ടിൽപ്പോകാൻ ശമ്പളക്കുടിശ്ശിക ചോദിച്ചപ്പോൾ ബൈക്ക് വല്ലതും മോഷ്ടിച്ച് കേരളത്തിലേക്ക് ഓടിച്ചുകൊണ്ടുപോകാൻ ഹോട്ടലുടമ തമാശയ്ക്ക് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. ഇതനുസരിച്ചാണ് ഷഹീം ബൈക്ക് മോഷ്ടിച്ചത്.

  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

തുടർന്ന് തലശ്ശേരിയിലേക്ക് ബൈക്കോടിച്ചു പോയി.

ഇതിനിടെ ബൈക്ക്‌ ഉടമ പോലീസിൽ പരാതിനൽകി.

സി.സി.ടി.വി. പരിശോധിച്ചപ്പോൾ ഹോട്ടൽയൂണിഫോമിൽ യുവാവ് ബൈക്കിന്റെ ലോക്ക് പൊളിക്കുന്നതുകണ്ടു.

തുടർന്ന് പോലീസ് യുവാവിന്റെ മൊബൈൽനമ്പർ കണ്ടെത്തി ട്രാക്ക്ചെയ്തു.

കഴിഞ്ഞദിവസം ബെംഗളൂരുവിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റുചെയ്യുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts