ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പോലീസിനെ ആക്രമിച്ച രക്ഷപെടാൻ ശ്രമം; വെടിവെച്ച് വീഴ്ത്തി പോലീസ്

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കാലിൽ വെടിവെച്ച് വീഴ്ത്തി.

ഹുബ്ബള്ളി സുന്ദഗട്ടി സ്വദേശി സദ്ദാം ഹുസൈനെ (19)യാണ് നവനഗര പോലീസ് അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച രാത്രി പ്രതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ കത്തി ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചത്.

  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്

കത്തികൊണ്ടുള്ള ആക്രമണത്തിൽ ധാർവാഡ് വിദ്യാഗിരി പോലീസ് ഇൻസ്‌പെക്ടർ സംഗമേഷിനും കൂടെയുണ്ടായിരുന്ന കോൺസ്റ്റബിളിനും പരിക്കേറ്റു.

പ്രതി അക്രമാസക്തനായ ഉടനെ പോലീസ് കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

വെടിയേറ്റ സദ്ദാമിനെ ഹുബ്ബള്ളി കിംസ് ആശുപത്രിയിലും പരിക്കേറ്റ പോലീസുകാരെ ധാർവാഡ് സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സൗഹൃദം നടിച്ച് സദ്ദാംഹുസൈൻ മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. പിന്നീട് ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
[masterslider id="10"]

Related posts