കോവിഡ് വാക്സിൻ വിഷയത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ബെംഗളൂരു : കോവിഡ് വാക്സിൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ ആക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

വാക്സിൻ സ്വീകരിച്ച ആരോഗ്യമുള്ള ഒട്ടേറെ ചെറുപ്പക്കാർക്ക് ഹൃദയാഘാതമുണ്ടാവുകയാണ്.

ബി.ജെ.പി.ക്ക് 52 കോടിരൂപ സംഭാവന നൽകിയ കമ്പനിയാണ് കോവിഡ് വാക്സിൻ നിർമിച്ചതെന്നും കോവിഡ് വാക്സിനും ഇലക്ടറൽ ബോണ്ട് വിഷയവും ബന്ധപ്പെടുത്തി പ്രിയങ്ക ആരോപിച്ചു.

ദാവണഗെരെയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്കാഗാന്ധി.

  മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് 'മെഡിക്കൽ ബന്ദ്'; കാരണം ഇത്

നന്നായി ശരീരം സംരക്ഷിക്കുകയും നല്ല ആരോഗ്യവുമുള്ള ചെറുപ്പക്കാർക്ക് ഹൃദയാഘാതമുണ്ടാവുകയാണ്.

ഇതിന് കാരണം വാക്സിനാണ്. മോദിക്ക് 52 കോടി രൂപ സംഭാവനകൊടുത്ത കമ്പനിയാണ് എല്ലാ വാക്സിനുകളും നിർമിച്ചത്. അടുത്തിടെ ഇതുസംബന്ധിച്ച റിപ്പോർട്ടുണ്ടായിരുന്നു.

സർക്കാർ അഴിമതിമുക്തമല്ലെന്നാണ് ഇവ തെളിയിക്കുന്നത്. ഇലക്ടറൽ ബോണ്ട് എന്ന സ്കീം കൊണ്ടുവന്ന് അവർ എല്ലാവരിൽനിന്നും സംഭാവന സ്വീകരിച്ചു.

ഗുജറാത്തിൽ തകർന്ന പാലം നിർമിച്ച കമ്പനിയിൽനിന്ന് സംഭാവന മേടിച്ചു. കോവിഡ് വാക്സിൻ നിർമിച്ചവരിൽനിന്ന് സംഭാവന സ്വീകരിച്ചു.

വാക്സിൻ സർട്ടിഫിക്കറ്റിൽ ആരുടെ ചിത്രമാണെന്ന് നമുക്ക് ഓർമ്മയുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി. ജനറൽസെക്രട്ടറി രൺദീപ്‌സിങ് സുർജേവാല എന്നിവർ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
[masterslider id="10"]

Related posts