ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

ബെംഗളൂരു: മുംബൈ മാതൃകയിൽ ബെംഗളൂരു നഗരത്തിലെ ചേരികൾ വൻതോതിൽ നവീകരിക്കാനുള്ള പദ്ധതിയുമായി കർണാടക സർക്കാർ. ഇത് സംബന്ധിച്ച കൃത്യമായ പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി (ബെംഗളൂരു നഗരവികസന ചുമതലയുള്ള മന്ത്രി) ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. അടുത്ത മന്ത്രിസഭാ യോഗത്തിന് മുൻപായി ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.

പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥ സംഘം മുംബൈ സന്ദർശിച്ച് അവിടുത്തെ ചേരി വികസന രീതികളെയും പുനരധിവാസ പ്രവർത്തനങ്ങളെയും കുറിച്ച് നേരിട്ട് പഠനം നടത്തും. ഇതിനുശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറുക. മുംബൈയിലേതിനേക്കാൾ മികച്ച സൗകര്യങ്ങളുള്ള വലിയ ഭവന സമുച്ചയങ്ങളാണ് ബെംഗളൂരുവിൽ ചേരിവാസികൾക്കായി നിർമിക്കാൻ ലക്ഷ്യമിടുന്നത്. എല്ലാ ദരിദ്ര കുടുംബങ്ങൾക്കും സ്വന്തമായി വീട് ലഭിക്കാൻ അർഹതയുണ്ടെന്നും, പദ്ധതി നടപ്പാക്കുമ്പോൾ യോഗ്യരായ ഗുണഭോക്താക്കൾക്ക് കൃത്യമായ മുൻഗണന നൽകണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

കഴിഞ്ഞ വർഷം ബെംഗളൂരുവിലെ യെലഹങ്ക ഫക്കീർ കോളനിയിലെ ചേരി ഒഴിപ്പിച്ച സംഭവം വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ചേരി നിവാസികൾക്ക് സുരക്ഷിതവും മാന്യവുമായ പാർപ്പിട സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ മുംബൈ മാതൃകയിലുള്ള പുനരധിവാസ പദ്ധതിക്ക് സർക്കാർ മുൻകൈ എടുക്കുന്നത്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts